ഗുരുവായൂർ: പൈതൃകം ഗുരുവായൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ ” വിഷുവിന് വിഷ രഹിത ഭക്ഷണം” കാമ്പയിൻ ഗുരുവായൂരിൽ നടത്തി.
ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ രാസവസ്തുക്കളും, നിറങ്ങളും എണ്ണയും, വറ്റൽ മുളകും വാളൻപുളിയും ഒഴിവാക്കി വെജിറ്റബിൾ റൈസ് തെയ്യാറാക്കാനുള്ള പാചക പഠനകളരിയാണ്സംഘടിപ്പിച്ചത്
കൂടാതെ പഞ്ചസാരയും നിറങ്ങളും ഉപയോഗിക്കാതെ പ്രകൃതിദത്തമായ മാങ്ങ / കശുവണ്ടി പാനീയങ്ങൾ ഉണ്ടാക്കാനും പഠിപ്പിച്ചു
തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻ്റെ സഹകരണത്തോടെയാണ് തികച്ചും സൗജന്യമായി പാചക പ0ന കളരി സംഘടിപ്പിച്ചത്. കൊളാടിപ്പടി SAME യോഗ സെൻ്ററിലാണ് പഠനകളരി നടത്തിയത്
ഡോ: പി.എ.രാധാകൃഷ്ണൻ കളരി ഉദ്ഘാടനം ചെയ്തു: യോഗാചാര്യൻ ചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. പ്രസിഡണ്ട് ഇന്ദിര സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രി രവികുമാർ വൈസ് പ്രസിഡണ്ട് വൽസല ശ്രീനിവാസൻ ഡോ. രാഗി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു