ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ഉയർപ്പ് തിരുന്നാൾ ആഘോഷിച്ചു. ദിവ്യബലിക്ക് മുൻപായി യേശുവിന്റെ ഉയർപ്പിന്റെ ആവിഷ്കാരം ജീസസ് യൂത്ത് പ്രവർത്തകർ ഒരുക്കി തുടർന്ന് യേശുവിന്റെ തിരുസുരൂപം വഹിച്ച് കൊണ്ടുള്ള റാലിയും തുടർന്ന് ദിവ്യബലിക്ക് വികാരി ഫാ.ജോയ് കൊള്ളന്നൂർ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ കാർമ്മികനായി.
ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ എൻ.എം. കൊച്ചപ്പൻ , സെബാസ്റ്റ്യൻ എം ജെ, ജിജോ ജോർജ് , ബേബി ജോൺ ചുങ്കത്ത് , പ്രതിനിധി സഭ സെക്രട്ടറി ബാബു വർഗീസ്, പി ആർ ഒ ജോബ് സി. ആൻഡ്രൂസ്, കേന്ദ്ര സമിതി കൺവീനർ ബിജു മുട്ടത്ത്, എസ് എൽ മീഡിയ ടീം എന്നിവർ നേതൃത്വം നൽകി.

