ഗുരുവായൂർ: ഈ വർഷത്തെ കരുണ ഫൗണ്ടേഷൻ ഗുരുവായൂരിന്റ വിഷു – ഈസ്റ്റർ സംഗമം 2023 ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 9 മുതൽ ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്യൂണിറ്റി ഹാളിൽ വച്ചു നടത്തുന്നു.
സംഗമത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ എസ് എൻ ഡി പി യോഗം പ്രസിഡന്റ് പി എസ് പ്രേമാനന്ദൻ നിർവ്വഹിക്കും. തൃശൂർ അമല ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്റ്റർ റവ ഫാ. ഡെൽജോ പുത്തൂർ, കാവീട് പള്ളി വികാരി റവ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ എന്നിവർ മുഖ്യാതിഥികളായും
ആയുർവേദ ഡോക്ടർ & സർട്ടിഫൈഡ് കൗൺസിലറുമായ ഡോ ഹനിനി എം രാജ്, എം രാധാകൃഷ്ണൻ തൃശൂർ, കെ വി കുമാർ ,കുന്നംകുളം മുതലായവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും
സാംസ്കാരിക മേഖലയിലെ മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ വിഷുക്കണി ഒരുക്കൽ, കലാ കായിക മത്സരങ്ങൾ, പ്രസംഗ മത്സരം, കവിത ചൊല്ലൽ മത്സരം, പെൻഷൻ വിതരണം, വിഷു കിറ്റ് വിതരണം, അമ്മമാരുടെ കലാ പരിപാടികൾ, വിഷു സദ്യ എന്നിവ ഉണ്ടായിരിക്കന്നതാണ്. കരുണയുടെ വിഷു – ഈസ്റ്റർ സംഗമത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ചെയർമാൻ കെ ബി സുരേഷ് അറിയിച്ചു.