ഗുരുവായൂർ: ജീവകാരുണ്യ രംഗത്ത് രണ്ടു് പതിറ്റാണ്ടിലേറക്കാലമായി നിസ്തുലമായ കാരുണ്യ പ്രവർത്തന പ്രയാണം തുടരുന്ന സുകൃതം തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ നന്മയുടെ നല്ല നാളെയും, കരുണയുടെയും, കാരുണ്യത്തിൻ്റെയും, സഹവർത്തിത്തത്തിൻ്റെയും സന്ദേശം പകർന്ന് നൽക്കുന്നതുമായ ഈസ്റ്റർ – വിഷു – റംസാൻ ആഘോഷ സത്തയുമായി കൈകോർത്ത് സുകൃതം തിരുവെങ്കിടം ജീവകാരുണ്യകൂട്ടായ്മ നടത്തി.
തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ നൂറോളം അമ്മമാർക്ക് 1000 ക പെൻഷൻ, 500 ക പലവ്യജ്ഞന കിറ്റ്, 100 ക. വിഷുകൈനീട്ടം, സന്ദേശം, ആഘോഷ വിരുന്ന്, എന്നിവയെക്കാരുക്കി ഒത്ത് ചേർന്ന കൂട്ടായ്മ എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. .
സുകൃതം പ്രസിഡണ്ട് ലോറൻസ് നീലങ്കാവിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ ഗുരുവായൂർ സെൻ്റ് ആൻ്റണീസ്പള്ളി വികാരി റവ. ഫാദർ പ്രിൻ്റോകുളങ്ങര ഈസ്റ്റർ സന്ദേശവും, മുതുവട്ടൂർ ജുമാ മസ്ജിത്ത് ഖത്തീബ് ജനാബ് സുലൈമാൻ അസ്ഹരി റംസാൻ സന്ദേശവും, മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗം ആർ.ജയകുമാർ വിഷു സന്ദേശവും നൽകി പെൻഷൻ വിതരണം എൻ കെ അക്ബർ എം എൽ എയും വിശിഷ്ട സാന്നിദ്ധ്യങ്ങൾ ചേർന്നും ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂർ കിറ്റ് വിതരണവും, വിഷു കൈനീട്ട വിതരണം ഗുരുവായൂർ സംസ്ക്കാരിക വേദി പ്രസിഡൻ്റ് സി ഡി ജോൺസണും നിർവഹിച്ചു. ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി . സുകൃതം സെക്രട്ടറി എൻ രാജൻ, എ വി ജെൻസൺ, ഹൃദ്യ ശ്രീലകം, പി ഐ .സൈമൺ മാസ്റ്റർ, വി ബാലചന്ദ്രൻ, എം പ്രഭാകരമാരാർ, മേഴ്സി ജോയ് എന്നിവർ സംസാരിച്ചു. സന്തോഷവും, സല്ലാപവും ആവോളം പകർന്ന ജീവകാരുണ്യ കൂട്ടായ്മക്ക് കെ.എസ് പരമേശ്വരൻ, സ്റ്റീഫൻ ജോസ്, പി മധുസൂദനൻ, പി കെ വേണുഗോപാൽ, എം എസ് എൻ മേനോൻ , സരസ്വതി മാരാത്ത്, ബേബി കൃഷ്ണൻ കിടുവത്ത്, എം ഭാസ്കരൻനായർ എന്നിവർ നേതൃത്വം നൽകി.