ഗുരുവായൂർ: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് വൻ തിരക്ക്.. തുടർച്ചയായ നാല് പൊതു അവധി ദിനങ്ങൾ വന്നതോടെ ഗുരുവായൂരിൽ തിരക്കേറി. പെസഹാ വ്യാഴം മുതൽ ഈസ്റ്റർ ദിനമായ ഞായറാഴ്ച വരെ ഗുരുവായൂരിലെ ലോഡ്ജുളെല്ലാം നിറഞ്ഞു.
ഈ തിരക്ക് വേനലവധി കഴിയും വരെയും ഉണ്ടാകാനിടയുണ്ട്. കല്യാണത്തിനും ചോറൂണിനും വൽ തിരക്കാണ അനുഭവപ്പെടുന്നത്. ദർശനത്തിനുള്ളവരുടെ വരി ഉച്ചവരെ തെക്കേ നടപ്പന്തലിന്റെ അറ്റം വരെ നീണ്ടു. കൂടുതൽ പേർക്ക് ദർശനം നടത്തുന്നതിനായി, ഉച്ചതിരിഞ്ഞ് ഒരു മണിക്കൂർ നേരത്തെ ക്ഷേത്രനട തുറന്നു തുടങ്ങിയതും ഭക്തർക്ക് സൗകര്യമായിട്ടുണ്ട്.
വരുമാനത്തിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട് തുലാഭാരത്തിലും പ്രത്യേക ദർശനത്തിനു ഉള്ള നെയ്‌വിളക്ക് ശീട്ടാക്കിയ വകയിലും വരുമാനം വർദ്ധിച്ചിട്ടുണ്ട്. ആനക്കോട്ടയിലും അവധിക്കാല തിരക്കേറി.
കിഴക്കേ നടയിൽ ഭക്ത ജനങ്ങൾക്കായി സൗജന്യ സംഭാര വിതരണം നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ തെക്കേ നടയിലും സൗജന്യ സംഭാര വിതരണം നടത്താനുള്ള ശ്രമത്തിലാണ് ദേവസ്വം.