- Advertisement -[the_ad id="14637"]
ചാവക്കാട്: ചാവക്കാട് കോടതി സമുച്ചസമുച്ചയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം എൽ എ എൻ കെ അക്ബർ അറിയിച്ചു.
5 നിലകളിലായി 50000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. 38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ജെ.എഫ്.സി.എം കോടതി, പോക്സോ കോടതി, മുന്‍സിഫ് കോടതി, സബ് കോടതി എന്നിവ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മെയ് മാസം അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം എൽ എ പറഞ്ഞു.