- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘം പുതിയതായി തുടങ്ങുന്ന നീതി മെഡിക്കൽസിന്റെയും നീതി ഹൈടെക് ലാബിന്റെയും ഉത്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് പ്രസിഡണ്ട് ടി എൻ മുരളി അറിയിച്ചു .
തിങ്കളാഴ്ച വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, മുൻ എം എൽ എ കെ വി അബ്ദുൾ ഖാദർ, സി എൻ വിജയ കൃഷ്ണൻ, എം ശബരി നാഥൻ എന്നിവർ സംസാരിക്കും . വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ, റഹ്മാൻ തിരുനല്ലൂർ, മാധവൻകുട്ടി, സോണി രതീഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു