ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ഒഴിവുള്ള ഒരു ഫിസിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ഏപ്രിൽ 12ന് ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടക്കും.
ജനറൽ മെഡിസിനിൽ എംഡിയാണ് യോഗ്യത. തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.. ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രായം 2023 ജനുവരി ഒന്നിന് 25 to 40 . വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിൽ നിന്നും 0487-2556335 Extn.251 എന്ന നമ്പറിൽ നിന്നും ലഭിക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് എത്തിച്ചേരണം..