ഗുരുവായൂർ: സ്ത്രീകളുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ നടപ്പിലാക്കുന്ന ശുചിത്വ കാമ്പയിന്‍ “സ്വച്ഛോത്സവ് 2023” ന്‍റെ ഭാഗമായുളള സ്വച്ഛത മാഷാല്‍ മാര്‍ച്ച് ഗുരുവായൂര്‍ നഗരസഭയില്‍ നടന്നു.
2023 മാര്‍ച്ച് 30 ന് നടന്ന മാര്‍ച്ച് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വനിത കൗണ്‍സിലര്‍മാര്‍, വനിത സംരഭകര്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ സ്വച്ഛത മാഷാല്‍ മാര്‍ച്ചില്‍ അണിനിരന്നു.

