ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരകട്രസ്റ്റ് & ഫൗണ്ടേഷന്റെ 2022 ലെ പുരസ്കാരം ഗുരുവായൂർ രുഗ്മിണി റീജിയൻസിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ മുൻ എം പി യും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം വീ ശ്രേയംസ് കുമാർ ജോർജ്ജ് ഓണക്കൂറിന് സമ്മാനിച്ചു.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 9-ാം ചരമ വാർഷിക ദിനമായ 2023 ഏപ്രിൽ 2. വൈകീട്ട് 4.30 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു ആദരിച്ചു . സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
11,111 (പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് ) രൂപയും ആർട്ടിസ്റ്റ് ജെ ആർ പ്രസാദ് രൂപ കല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം .
നവോത്ഥാനനന്തര മലയാള നോവൽ – കഥാ – സാഹിത്യരംഗങ്ങളിൽ ഒരു നവയാഥാർത്ഥ്യ ബോധത്തിന്റെ സർഗ്ഗമണ്ഡലം വികസിപ്പിച്ച ആധുനികതയുടെ വക്താവും പ്രായോക്താവുമാണ് ഡോ. ജോർജ്ജ് ഓണക്കൂറെന്ന് ഡോ. എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണൻ, എൽ. വി. ഹരികുമാർ എന്നി വരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
ജി.കെ. പ്രകാശൻ മമ്മിയൂർ ദേവസ്വം ചെയർമാൻ, കെ ആർ ഗോപിനാഥ് ഗുരുവായൂർ ദേവസ്വം മെമ്പർ, കെ പി ഉദയൻ നഗരസഭ പ്രതിപക്ഷ നേതാവ്, ശ്രീമതി ശോഭ ഹരിനാരായണൻ വാർഡ് കൗൺസിലർ, ട്രസ്റ്റ് ചെയർമാൻ ഷാജു പുതുർ, കൺവീനർ ജനു ഗുരുവായൂർ, ബാലൻ വാറണാട്ട്, എന്നിവർ ചടങ്ങിൽ സംസാരിച്ചു..
പുതുരിന്റെ കൃതികളായ ഗജരാജൻ ഗുരുവായൂ കേശവൻ, വിചാരണ തുടങ്ങിയവയുടെ പുന:പ്രകാശനം ചുങ്ങിൽ നടന്നു.
എം.പി. വീരേന്ദ്രകുമാർ, ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, ടി. പത്മനാ ഭൻ, എം.ടി. വാസുദേവൻ നായർ, അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവരാണ് 2015 മുതൽ നൽകി വരുന്ന മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.