ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരകട്രസ്റ്റ് & ഫൗണ്ടേഷന്റെ 2022 ലെ പുരസ്കാരം ഏപ്രിൽ 2 ന് ഗുരുവായൂരിൽ ജോർജ്ജ് ഓണക്കൂറിന് സമർപ്പിക്കും.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 9-ാം ചരമ വാർഷിക ദിനമായ 2023 ഏപ്രിൽ 2 ഞായർ വൈകീട്ട് 4.30 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് 11,111 (പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് ) രൂപയും ആർട്ടിസ്റ്റ് ജെ ആർ പ്രസാദ് രൂപ കല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനി ക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതുരും ഫൗണ്ടേഷൻ കൺവീനർ ജനു ഗുരുവായൂരും അറിയിച്ചു.
നവോത്ഥാനനന്തര മലയാള നോവൽ – കഥാ – സാഹിത്യരംഗങ്ങളിൽ ഒരു നവയാഥാർത്ഥ്യ ബോധത്തിന്റെ സർഗ്ഗമണ്ഡലം വിക സിപ്പിച്ച ആധുനികതയുടെ വക്താവും പ്രായോക്താവുമാണ് ഡോ. ജോർജ്ജ് ഓണക്കൂറെന്ന് ഡോ. എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണൻ, എൽ. വി. ഹരികുമാർ എന്നി വരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
പുരസ്കാരസമർപ്പണം എം വി ശ്രേയാംസ് കുമാർ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ നിർവ്വഹിക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥിയായിരിക്കും. സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.
പുസ്തക പ്രകാശനം, സമ്മാനദാനം ജി.കെ. പ്രകാശൻ മമ്മിയൂർ ദേവസ്വം ചെയർമാൻ, കെ ആർ ഗോപിനാഥ് ഗുരുവായൂർ ദേവസ്വം മെമ്പർ, കെ പി ഉദയൻ നഗരസഭ പ്രതിപക്ഷ നേതാവ്, ശ്രീമതി ശോഭ ഹരിനാരായണൻ വാർഡ് കൗൺസിലർ എന്നിവർ ചടങ്ങിൽ നിർവ്വഹിക്കും.
എം.പി. വീരേന്ദ്രകുമാർ, ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, ടി. പത്മനാ ഭൻ, എം.ടി. വാസുദേവൻ നായർ, അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവരാണ് 2015 മുതൽ നൽകി വരുന്ന മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.