- Advertisement -[the_ad id="14637"]
ഗുരുവായൂർ: കേരള നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തോകത്സവത്തിൽ നിന്ന് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം 2023 ഏപ്രിൽ 2 വൈകീട്ട് 3.30ന് ചാവക്കാട് വഞ്ചികടവത്തെ ഹൈദ്രോസ് കുട്ടി മൂപ്പർ സ്മാരക പാർക്കിൽ വെച്ച് നടക്കുകയാണ്.
തുടർന്ന് നടക്കുന്ന സെമിനാറിൽ “വായനയുടെ ലോകം” അടിസ്ഥാനമാക്കി പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ.എം.പി. അഹമ്മദ് വിഷയം അവതരിപ്പിക്കുന്നു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ
പത്ര കുറിപ്പിൽ അറിയിച്ചു.