ഗുരുവായൂർ: നഗരസഭ പരിധിയിലെ ബിപിഎൽ കുടുംബങ്ങളിലെ അംഗങ്ങളുടെ മൃതദേഹം നഗരസഭ വാതക ശ്മശാന സംസ്കരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ സൗജന്യമാക്കി.
നഗരസഭയിലെ മറ്റു താമസക്കാർക്ക് 2000 രൂപ നിരക്ക് തുടരും. മറ്റു പ്രദേശങ്ങളിൽ നിന്നു ള്ളവരുടെ നിരക്ക് 4000 രൂപയായി വർധിപ്പിക്കാനും നഗരസഭ കൗൺസിൽ തീരുമാനിച്ചു.
അമൃത് 20 പദ്ധതിയിൽ ചെമ്പം തോട് ആഴം കൂട്ടി സംരക്ഷണ ഭിത്തി കെട്ടി ഉപ്പുവെള്ളം കയറാതെ കോൺക്രീറ്റ് ബണ്ട് കെട്ടുന്നതിന് എ.എം.ഷെഫീർ നിർദേശം വച്ചു. ഇതിനൊപ്പം 12, 13 വാർഡുകളിലെ വലിയതോടും നവീകരിക്കണമെന്ന് സി.എസ്. സൂരജ്, മുനീറ അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു. വലിയ തോട് പൂർണമായി നവീകരിക്കാൻ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ആവശ്യപ്പെട്ടു. ചെയർമാൻ എം.കൃഷ്ണദാസ് വലിയ തോട് നവീകരണത്തിന് വിശദ പദ്ധതി രേഖ തയാറാക്കാൻ അമൃത് എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി.
അമൃത് 2.0 പദ്ധതിയിൽ 2.07 കോടി രൂപ ചെലവിൽ നഗരസഭയിലെ 9 വാർഡുകളിൽ 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്നതിനായി സിറ്റി ലവൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കും.
പാലുവായ്, ചക്കംകണ്ടം, പാലയൂർ, എടപ്പുള്ളി, ഹൈസ്കൂൾ, ചാമുണ്ഡശ്വരി, ഗുരുപവനപുരി, കാരക്കാട്, പഞ്ചാരമുക്ക് വാർഡുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ള