ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടക്കും. അത്താഴ പൂജയ്ക്കു ശേഷമാണ് ചടങ്ങ്. പതിവു ദിവസങ്ങളിൽ രാത്രി നടക്കുന്ന ചുറ്റുവിളക്ക് വെള്ളിയാഴ്ച ഉണ്ടാകില്ല. ചില ദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഇല്ലാത്തത്. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി ഡോ തോട്ടം ശിവകരൻ നമ്പൂതിരി സ്ഥാനമേൽക്കും.

