ഗുരുവായൂർ: പൂക്കോട് കുട്ടാടൻ തരിശു നിലത്തിൽ കൊയ്ത്തുത്സവം നടന്നു. ഒരുപറവയലിൽ നിന്നും നാൽപത്തിഅഞ്ചു പറ നെല്ല് അളന്ന് നൂറുമേനി വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണ് പാടശേഖര സമിതിയും കുട്ടാടൻ കർഷകരും.
RIDF പദ്ധതിയുടെ ഭാഗമായി തരിശ്നിലം കൃഷിയോഗ്യമാക്കിയതിനു ശേഷം ആദ്യഘട്ടത്തിൽ പതിനഞ്ചു ഏക്കറിലാണ് പടശേഖര സമിതിയുടെ നേതൃത്വത്തിൽ തരിശുകൃഷി ചെയ്തത്. കൊയ്ത്തുത്സവം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു,
വൈസ് ചെയർപേഴ്സൺ അനിഷ്‌മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായഎ എം ഷെഫീർ, സായിനാഥൻ മാസ്റ്റർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, കൗൺസിലർമാരായ ബിബിത മോഹൻ, സുബ്രമണ്യൻ എ എ, ദിവ്യ സജി, മുൻ നഗരസഭ ചെയർമാൻ ടി ടി ശിവദാസ്, മുൻ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മനോജ് . എ.എൻ, കൃഷി ഓഫീസർ ഗംഗാദത്തൻ കെ, പടശേഖര സമിതി ഭാരവാഹികളായ ജോഫി കുര്യൻ, സുനിൽകുമാർ എം ബി, രവീന്ദ്രൻ കെ, കുമാരി ശശിധരൻ എന്നിവർ സംസാരിച്ചു.
കർഷകരും, കൃഷിക്കൂട്ടം അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു. മികച്ച വിളവ് ലഭിച്ച സാഹചര്യത്തിൽ കൃഷി നൂറു ഏക്കറിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പടശേഖര സമിതി.