the digital signature of the temple city

“എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” ഗുരുവായൂർ നഗരസഭയിൽ ജനകീയ സദസ്സ്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മാലിന്യ സംസ്ക്കരണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച ഗുരുവായൂർ നഗരസഭയിൽ മാലിന്യ സംസ്ക്കരണ പ്രവർത്തനം പൂർണ്ണതയിലെത്തിക്കാനും തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി 01/04/2023 ശനിയാഴ്ച കാലത്ത് 11 മണിക്ക് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു

ഗുരുവായൂരിലെ രാഷ്ട്രീയ – സാമൂഹ്യ സംഘടനകളുടെയും, ജനങ്ങളുടെയും പിന്തുണ ലഭിച്ചതിനാലാണ് ഈ ഒരു അവസ്ഥയിലേക്ക് നഗരസഭ എത്തി ചേർന്നിരിക്കുന്നത് അതിനാൽ സംഘടന പ്രതിനിധികൾ, വ്യാപാരി, വ്യവസായി ലോഡ്ജ് ഹോട്ടൽ റസ്‌റ്റോറന്റ് സംഘടന ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ആരോഗ മേഖലയിലെ പ്രവർത്തകർ, ശുചീകരണ വിഭാഗം – ഹരിത കർമ്മസേന പ്രവർത്തകർ, കുടുംബ ശ്രീ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ എന്നിവർ സദസ്സിൽ പങ്കെടുക്കുന്നതാണ്.

ഉറവിട മാലിന്യ സംസ്ക്കരണത്തിന് ഊന്നൽ നൽകി മാലിന്യം വലിച്ചെറിയുന്നത് പൂർണ്ണമായും ഇല്ലാതാക്കി, മാലിന്യ വിമുക്ത കേരളം എന്ന പദ്ധതി ഗുരുവായൂർ നഗരസഭയിൽ യാഥാർത്യമാക്കാൻ, ശുചിത്വ നഗരം – ശുദ്ധിയുള്ള ഗുരുവായൂർ എന്നത് സ്ഥായിയായി നിലനിർത്താൻ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി ബീന എസ് കുമാർ എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts