ഗുരുവായൂർ: ജീവ കാരുണ്യ മേഘലയിലെ സജീവ സാന്നിദ്ധ്യമായ കരുണ ഫൗണ്ടേഷൻ, ഗുരുവായൂർ ആരോഗ്യ സംവാദം സംഘടിപ്പിച്ചു.
ഗുരുവായൂരിലെ ഹോട്ടൽ പങ്കജ് റിജൻസിയിൽ നടന്ന സംവാദം അറിവിൻ്റെ നിറകുടമായ അമൃത മെഡിക്കൽ കോളജ്, Rtd പ്രിൻസിപ്പാൾ ഡോ: ഡി എം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സംരക്ഷണത്തെ കുറിച്ചും, വ്യത്യസ്ത ചികിത്സ രീതികളെ കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. കൂറ്റനാട് അഷ്ടാംഗ ആയുർവേദ മെഡിക്കൽ കോളജിലെ പ്രൊഫസർ ഡോക്ടർ രാഹുൽ ആർ നായർ ആയുർവേദത്തിൻ്റെ പ്രസക്തിയും, ക്യാൻസർ രോഗപ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. ക്യാൻസർ രോഗികൾ ദൈവതുല്യനായി കാണുന്ന പാവപ്പെട്ടവരുടെ ആശ്രയമായ ഡോക്ടർ പി വി ഗംഗാധരൻ ക്യാൻസറിനെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു. സദസ്സിൽ സന്നിഹിതരായിട്ടുള്ളവരുടെ സംശയങ്ങൾക്കും ഉത്തരം കൊടുത്തു കൊണ്ട് ആരോഗ്യ സജീവമായിരുന്നു.
കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ വേണു പ്രാരത്ത്, രാമചന്ദ്രൻ, കെ കെ ബക്കർ സുവർണ്ണ ജോസ് മുതലായവർ സംവാദത്തിനു നേത്യത്വം നൽകി.