ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമാണത്തിൽ റെയിൽവേ പാളത്തിന് സമീപമുള്ള പ്രവത്തികൾ ആർ ബി ഡി സി കെ ഈ മാസം പൂർത്തീകരിച്ച് റെയിൽവേക്ക് കൈമാറും.
പാളത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് മുമ്പുള്ള പ്രവൃത്തികളാണ് ഇപ്പോൾ വേഗതയിൽ നടക്കുന്നത്. പാളത്തിന് കിഴക്കേ ഭാഗത്തെ കോൺക്രീറ്റ് തൂണുകളുടെ നിർമാണം പൂർത്തീകരിച്ചു. ബീമുകളുടെ നിർമാണമാണ് ഇപ്പാൾ നടക്കുന്നത്.
പാളത്തിന് മുകളിൽ സ്ഥാപിക്കാനുള്ള ഗർഡറുകളുടെ നിർമാണം തമിഴ്നാട് ട്രിച്ചിയിലെ ഫാക്ടറിയിൽ നടക്കുകയാണ്. പല ഘട്ടങ്ങളിലുള്ള പരിശോധനകൾക്ക് ശേഷമാണ് പണികൾ പുരോഗമിക്കുന്നത്. ആർ ബി ഡി സി കെ റെയിൽവേക്ക് കൈമാറിയാൽ റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘമെത്തി തുണ് നിർമാണം പരിശോധിക്കും. പിന്നീട് ഗർഡറുകൾ സ്ഥാപിക്കും.
സർവീസ് റോഡുകൾ നിർമിക്കുന്നതി മുൻപുള്ള ഡ്രെയിനേജിന്റെ പണികൾ തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ മുതൽ സർവീസ് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. മെയ് മാസത്തിൽ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ, എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ മാസം തോറും അവലോകനയോഗം ചേർന്ന് നിരന്തര ഇടപെടൽ നടത്തിയതിന്റെ ഭാഗമായാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്കെത്തിക്കാനായത്.