- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 മാർച്ചിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 62341585 രൂപ. 2കിലോ 896ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 17 കിലോ 410ഗ്രാം. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിൻ്റെയും 52കറൻസികൾ വീതം ലഭിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഇ ഭണ്ഡാര വരവ് 2.57 ലക്ഷം രൂപ ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഫെബ്രുവരി 6 മുതൽ മാർച്ച് 12 വരെ 257401രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്.