ഗുരുവായൂർ: വഴിയിൽ കാണുന്ന പല അപകടങ്ങളും കണ്ടില്ലെന്നു നടിക്കുന്ന; അപകടത്തിൽ പെട്ടു പരിക്കേറ്റവർ പോലും പ്രതികരിക്കാൻ ഭയക്കുന്ന മലയാളികളുടെ ജീവിതശൈലികൾ നവോത്ഥാന കേരളത്തിനു വലിയ വെല്ലുവിളി തന്നെയാണു. ഗുരുവായൂർ കർണ്ണംകോട്ട് റെയിൽവേ ഗേറ്റിനു സമീപം റോഡിലെ വലിയ കുഴികളിൽ അപകടങ്ങൾ പതിവാകുന്നതു നിമിത്തം ദിനംപ്രതി ഗതാഗത കുരുക്കിൽ വലയുന്നത് ആയിരങ്ങളാണ്. സേവ് ഗുരുവായൂർ മിഷൻ പ്രവർത്തകർ ജനറൽ സെക്രട്ടറി അജു.എം.ജോണി, ഇ.ആർ.ഗോപിനാഥൻ,കെ.ബി.ജയഘോഷ്, പി.വി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർ ജംഷാദ് അലിയെ നേരിൽ കണ്ടു പരാതി രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് റെയിൽവെ എഞ്ചിനിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥരുമായി സംസാരിച്ചു പ്രശ്ന പരിഹാരത്തിനായി അടിയന്തരമായി തന്നെ താത്കാലികമായെങ്കിലും കുഴികൾ അടച്ച് യാത്രാ യോഗ്യമാക്കുകയും , ഈ വരുന്ന ഞായറാഴ്ച തന്നെ കോൺക്രീറ്റ് ചെയ്യുമെന്ന ഉദ്യോഗസ്ഥർ വാഗ്ദാനം നൽകുകയും ചെയ്തു.