ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭാഗവതോൽസുകനും, വിജ്ഞാനതിലകവുമായ എ കെ ബാലകൃഷ്ണ പിഷാരോടിയുടെ പാവനസ്മരണയുമായി ബാലകൃഷ്ണപിഷാരോടി ഭാഗവത സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് തുടക്കം കുറിച്ച ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു.
ആധ്യാത്മിക നിറവിൽ ക്ഷേത്രം സപ്താഹ മണ്ഡപത്തിൽ അകം നിറഞ്ഞു് ആവോളം ആത്മീയാംശംപകർന്ന് നൽകിയ സപ്താഹ യജ്ഞത്തിന് ഭാഗവത തിലോത്തമൻ കെ.സി.ചന്ദ്രശേഖരൻ തമ്പാൻ മുഖ്യ ആചാര്യനായി സാരഥ്യം നൽകി. പി.സി.ദാമോദരൻ നമ്പ്യാർ, സി.അച്ചുതൻ കുട്ടി നായർ, അശോകൻ ഗുരുവായൂർ എന്നിവർ യജ്ഞ കാർമ്മികരുമായി. സപ്താഹ ദിനങ്ങളിൽ പ്രഭാഷണ, പാരായണങ്ങളിലൂടെ സൽസംഗവുമായി, പ്രാർത്ഥനയുമായി യജ്ഞവേള ആത്മീയ അനുഗ്രഹവും, അനുഭൂതിയും, ആഹ്ലാദവും പ്രധാനം ചെയ്ത് ഭക്തി പുരസ്സരം സമംഗളം സമാപ്തി കുറിച്ചു.
സപ്താഹ യജ്ഞത്തിൽ പങ്കാളികളായവർക്ക് പ്രസാദമധുരമായി ലഡു വിതരണം ചെയ്തു. യജ്ഞ വേദിയക്ക് ബാലൻ വാറണാട്ട്, പി രാഘവൻ നായർ, പി.കെ വേണുഗോപാൽ, ഹരിവടക്കൂട്ട്, രാമകൃഷ്ണൻ വീട്ടീക്കിഴി, ടി എ മണി എന്നിവർ നേതൃത്വം നൽകി.