ഗുരുവായൂർ: 2023 24 ലെ നഗരസഭ ബജറ്റിന്റെ ചർച്ച തിങ്കളാഴ്ച നടന്നു. ഉള്ളു പൊള്ളയായ പദ്ധതികൾക്കു ഭംഗിയുള്ള പേര് നൽകിയ കെട്ടുകഥയാണു നഗരസഭയുടെ ബജറ്റ് എന്നു പ്രതിപക്ഷം.
മുൻ വർഷങ്ങളിലെ നടക്കാത്ത പദ്ധതികൾ പേരു മാറ്റി വീണ്ടും അവതരിപ്പിച്ച്, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണു ഭരണ കക്ഷി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വാദങ്ങൾ ക്കു മറുപടി പറയാൻ ചെയർമാൻ എം.കൃഷ്ണദാസ് ശ്രമിച്ചപ്പോൾ മറുപടി പറയേണ്ടത് വൈസ്ചെയർപഴ്സൻ ആണെന്നു ചൂ ണ്ടിക്കാട്ടി. പ്രതിപക്ഷം യോഗം ലെ ഒട്ടു മിക്കവരും ബജറ്റിലെ ഓരോ ഭാഗത്തെ ന്യായീകരിച്ചു പ്രസംഗിച്ചു.
ഗുരുവായൂരിലെ വികസനത്തിന്റെ കാരണം കേന്ദ്ര സർക്കാരി പദ്ധതികളാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന് അഭിനന്ദനം പോലും ബജറ്റിൽ ഇല്ലെന്നു ബിജെപി അംഗം ശോഭ ഹരിനാരായണൻ പറഞ്ഞു.
ബജറ്റ് നഗരസഭയെ കടക്കെണിയിലാക്കുമെന്നു യുഡിഎഫി ലെ കെ.എം. മഹ്റൂഫ് പറഞ്ഞു. ഒരു വോട്ടർക്ക് വർഷം 288 രൂപ യുടെ സേവനം മാത്രമാണു ബജറ്റിൽ പറയുന്നത്. പ്ലാൻ ഫണ്ടിൽ 50 ശതമാനം കുറവ് വന്നു. കടം എടുക്കുന്നത് 100 ശതമാനം വർധിച്ചുവെന്നും ഇതു വലിയ കടക്കെണിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എ.എം. ഷെഫീർ, എ.എ സ്. മനോജ് എന്നിവർ ബജറ്റിന് അനുകൂല വാദങ്ങൾ ഉയർത്തി. പ്രതിപക്ഷ വിമർശനങ്ങൾക്കു നഗരസഭ ചെയർമാൻ എം.കൃ ഷ്ണദാസ്, വൈസ് ചെയർപഴ്സൻ അനിഷ്മ ഷനോജ് എന്നിവർ മറുപടി പറഞ്ഞു.