ചാവക്കാട്: 26മത് പാലയൂർ മഹാതീർത്ഥാടനത്തിനു മുന്നോടിയായുള്ള പാലയൂർ കൺവെൻഷൻ സമാപിച്ചു.
പോട്ട ഡിവൈൻ മിനിസ്ട്രി
ഫാ മാത്യു നായക്കംപറമ്പിൽ & ടീം ആയിരുന്നു പാലയൂർ ബൈബിൾ കൺവെന്ഷന് നേതൃത്വം നൽകിയത്. മാർച്ച് 15 മുതൽ ആരംഭിച്ച ബൈബിൾ കൺവെൻഷന് മൂവായിരത്തിൽ അധികം ആളുകളാണ് പങ്കെടുത്തത്. ബൈബിൾ കൺവെൻഷന്റെ സമാപന യോഗത്തിൽ പാലയൂർ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.
കൺവെൻഷന്റെ സമാപന ദിനത്തിലെ തിരുകർമ്മങ്ങൾക്കും മറ്റും അസി. വികാരി ഫാ ആന്റോ രായപ്പൻ നേതൃത്വം നൽകി.സമാപന യോഗത്തിൽ ബൈബിൾ കൺവെൻഷൻ കൺവീനർ തോമസ് ചിറമ്മൽ നന്ദി രേഖപ്പെടുത്തി. പാലയൂർ ഇടവക ട്രസ്റ്റി ജോസഫ് വടക്കൂട്ട് ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, മാത്യു ലീജിയൻ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്,പ്രതിനിധിയോഗ സെക്രട്ടറി ബിനു താണിക്കൽ, മഹാ തീർത്ഥാടനം കൺവീനർ തോമസ് വാകയിൽ എന്നിവർ നേതൃത്വം നൽകി.