ഗുരുവായൂർ: ഗേറ്റ് ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് – ഫിലോസഫി പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയത് ഗുരുവായൂർ സ്വദേശി കെ എൻ ശ്രീറാം.
ഭാഗവത, രാമായണ, ഭഗവത് ഗീത പ്രഭാഷണ വേദികളിലെ ഭക്തരുടെ ആരാധനാപാത്രമാണ് ശ്രീറാം. 16 വയസ്സിൽ ഭാഗവത സപ്താഹ വേദികളിൽ പാരായണവും പ്രഭാഷണവും ആരംഭിച്ചു. അമ്മയുടെ ചേച്ചി മാത കൃഷ്ണ പ്രിയാനന്ദ സരസ്വതിയാണു ഗുരു. പത്തു വർഷമായി കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ ഭാഗവത പ്രഭാഷണങ്ങളും സപ്താഹങ്ങളും നടത്തിയിട്ടുണ്ട്.
അഖില ഭാരത ശ്രീമദ് ഭാഗവത സമിതി 2019ൽ യുവ ഭാഗവത്രപ്രിയ ബഹുമതി നൽകി ആദരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ മാത്രം സംസ്കൃതം പഠിച്ചിട്ടുള്ള ശ്രീറാം ഗുരുക്കന്മാരിൽ നിന്നാണു സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയത്. ഭാഗവത സത്രത്തിൽ എല്ലാ വർഷവും പ്രഭാഷകനായി എത്താറുണ്ട്.
ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കൂനംപിള്ളി നാരായണൻ നമ്പൂതിരിയുടെയും, കീഴിയേടം മനയ്ക്കൽ ശൈലജ അന്തർജ്ജനത്തിൻ്റെയും മകനാണ് ശ്രീറാം.