ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിയുള്ള യുവതി യുവാക്കളുടെ വൈവാഹിക സംഗമം, അമ്മമാർക്കുള്ള പെൻഷൻ വിതരണം, സമാദരണം, സ്നേഹ വിരുന്ന് എന്നിവ നടന്നു.
കഴിഞ്ഞ 12 വർഷങ്ങളായി കരുണ ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ ഭിന്നശേഷിയുള്ള യുവതി യുവാക്കൾക്കായി വൈവാഹിക സംഗമം നടത്തി വരുന്നു.
ഇതുവരെ നാനൂറിൽ പരം യുവതി യുവാക്കൾ കരുണ മുഖാന്തിരം വിവാഹിതരായിട്ടുള്ളതും തുടർന്നു സുഖമായി ജീവിതം മുന്നോട്ട് നയിച്ചു വരുന്നതുമാണ്.
മാർച്ച് 18 ശനിയാഴ്ച ഗുരുവായൂരിൽ നടന്ന കരുണ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തി. ചടങ്ങിൽ കരുണ ചെയർമാൻ കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. കുന്നംകുളം അസി. പോലീസ് കമ്മീഷണർ ടി എസ് സിനോജ് സംഗമം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്തുത്യർഹമായ ഔദ്യോധിക സേവനം അനുഷ്ടിച്ചു വരുന്ന ഗുരുവായൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ അർ സൂരജ്, സാഹിത്യകാരിയും, സാമൂഹിക പ്രവർത്തകയുമായ ശ്രീമതി മുനീറ റായെംസ് എന്നിവരെ കരുണ ആദരിച്ചു.
ഗോപി പി എസ് ചെന്നൈ , നന്ദകുമാർ – മു ബാങ്ക് മാനേജർ മുതലായവർ ആശംസകൾ നേർന്നു ഇതുവരെ നടന്ന സംഗമങ്ങളിൽ പങ്കാളികളെ തിരഞ്ഞെടുത്തവരുടെ വിവാഹം 2023, മെയ് 10 ന് നഗരസഭ ടൗൺ ഹാളിൽ വെച്ച് നടത്തുന്നതാണ്.
കരുണയുടെ നൂറോളം അമ്മമാർക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ വിതരണം വ്യാപാരി വ്യവസായി സമിതി ഗുരുവായൂർ പ്രസിഡന്റ് സി ഡി ജോൺസൺ നിർവഹിച്ചു. കരുണ ഭാരവാഹികളായ സെക്രട്ടറി സതീഷ് വാര്യർ, ട്രഷറർ വേണു പ്രാരത്ത്, നന്ദകുമാർ എൻ, അബുബക്കർ, ശശിധരൻ, ബഷീർ പൂക്കോട്, എം വി ഗോപാലൻ മുതലായവർ ചടങ്ങിൽ സംസാരിച്ചു. സ്നേഹ വിരുന്നിന് ശേഷം സംഗമം അവസാനിച്ചു.