ഗുരുവായൂർ: “ഇതളുകൾ വിരിഞ്ഞു”. നൂറിൻ്റെ നിറവിലെത്തിയ ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻ്റെ ചരിത്രവും പാരമ്പര്യവും വർത്തമാന കാല തിളക്കങ്ങളും മികവുകളും ഭാവിയിലേക്കുള്ള ചുവടുവെപ്പുകളും നിറഞ്ഞു നിൽക്കുന്ന ഇതളുകൾ വിടർന്ന് സൗരഭ്യം പരത്തി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂടി ലഭ്യമാകും.
ഒരു ഗ്രാമീണ എൽ.പി. സ്കൂളിൻ്റെ പരിമിതികളെ അതിജീവിച്ച് പൂർണമായും ബഹുവർണ പേജുകളിലാണ് ഇതളുകളുടെ വിന്യാസം എന്നതും സവിഷേതയാണ്.
സ്‌കൂളിൻറെ 101ാം വാര്‍ഷിക ചടങ്ങിലാണ് ഇതളുകൾ പ്രകാശനം ചെയ്തത്.
എന്‍.കെ. അക്ബര്‍ എം.എല്‍.എ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍ ഇതളുകൾ പ്രകാശനം ചെയ്തു.
പൂർവവിദ്യാർത്ഥിയും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.എസ്. മനോജാണ് ഡിജിറ്റല്‍ സ്മരണിക പ്രകാശനം ചെയ്തത്. സ്‌കൂള്‍ മാനേജര്‍ ജോഫി ജോസ്, കൗണ്‍സിലര്‍മാരായ വൈഷ്ണവ് പി. പ്രദീപ്, ദീപ ബാബു, പ്രോഗ്രാം കണ്‍വീനര്‍ അഭിലാഷ് വി. ചന്ദ്രന്‍, ലിജിത്ത് തരകന്‍, ഒ.സി. ബാബുരാജന്‍, കെ.യു. കാര്‍ത്തികേയന്‍, പ്രധാനാധ്യാപിക മിനി ജോസ്, സ്റ്റാഫ് സെക്രട്ടറി വി.എ. ഷിഹാബുദ്ധീന്‍, ബിന്ദു ജോസഫ് എന്നിവര്‍ സംസാരിച്ചു. ഇതളുകൾ ഡിജിറ്റലായി വായിക്കാൻ
സന്ദർശിക്കാവുന്നതാണ്. അതുപോലെ
അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും രേഖപ്പെടുത്താവുന്നതുമാണ്.