- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂരിലെ എൻ സി സി കേഡറ്റുകൾ 18/03/2023 പുനീത് സാഗർ അഭിയാൻ ഡ്രൈവിൻ്റെ ഭാഗമായി ശനിയാഴ്ച ചാവക്കാട് ബീച് വൃത്തിയാക്കി.
ഏകദേശം 65 ഓളം കേഡറ്റുകൾ ചേർന്നാണ് ബീച് വൃത്തിയാക്കിയത്. ചാവക്കാട് വാർഡ് കൗൺസിലർ ശ്രീ കബീർ ഉൽഘാടന ചടങ്ങ് നിർവഹിക്കുകയും ചാവക്കാട് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിലെ ഓഫീസർമാർ പങ്കെടുക്കുകയും ചെയ്തു.
എൽ എഫ് കോളേജ് എ എൻ ഒ ലെഫ്റ്റെനെന്റ് മിനി ടി ജെ ബീച് വൃത്തിയാക്കൽ പരിപാടിക്ക് നേതൃത്വം വഹിച്ചു.