ഗുരുവായൂർ: ജീവകാരുണ്യ പ്രസ്ഥാനമായ സുവിതം ചാരിറ്റബിൾ സൊസൈറ്റി ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗബാധിതരുടെ ചികിത്സാ ചെലവിലേക്കായി പ്രതിമാസം നൽകി പോരുന്ന 6000 ക സഹാ യവിതരണവും, സ്വാന്തന സന്ദേശവും നൽകി സുവിത സുഹുദ് സംഗമം നടത്തി.
മാതാ കമ്മൂണിറ്റി ഹാളിൽ ചേർന്ന സംഗമത്തിൽ മൂന്നു് ക്യാൻസർ രോഗബാധിതർക്കാണ് സഹായ വിതരണം ചെയ്തത്. വർഷം അമ്പത് രോഗികൾ നൽക്കപ്പെടുന്ന സഹായധനത്തിൽ നേരത്തെ ആറു് പേർക്ക് നൽക്കുകയും ചെയ്തിരുന്നു. സുവിതം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് കെ.പി.പ്രീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം ജീവകാരുണ്യ പ്രവർത്തകനും, മോട്ടി വേട്ടറുമായ മാർട്ടിൻ ആൻ്റണി ഉൽഘാടനം ചെയ്തു.
കോ: ഓഡിനേറ്റർ ബാലൻ വാറണാട്ട് സഹായ ധന വിതരണവും,നടനും, സാംസ്കാരിക പ്രവർത്തകനുമായ കെ.കെ.സുബ്രമണ്യ ബാബു സ്വാന്തന സന്ദേശ പ്രഭാഷണവും നടത്തി .
രോഗികൾക്ക് വേണ്ടി കടപ്പുറം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് നസ്ന ,കടപ്പുറം എഫ് എച്ച്.സി.പ്രതിനിധി സുജാത ബാലചന്ദ്രൻ എന്നിവർ ചേർന്ന് സഹായധനം ഏറ്റു് വാങ്ങി സംസാരിച്ചു..പദ്ധതി വിശദീകരണം പ്രോഗ്രാം കൺട്രോളറർ സതീശൻചാവക്കാട് വിവരിച്ചു. അവതാരകയും, ഗായികയുമായ മായാദിനേശിൻ്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച സംഗമത്തിനു് ഭാരവാഹികളായ പി.എസ്.രതീഷ് സ്വാഗതവും, സി.ജി സൗമ്യ നന്ദിയും പറഞ്ഞു.