പാലക്കാട്: ഏറെ ചരിത്ര പ്രാധാന്യമുള്ള ശ്രീ പാലക്കാട് ഭഗവതിയുടെ തിരുസന്നിധിയിൽ ഓരോ വ്യക്തിക്കും നേരിട് അനുഷ്ഠാന മണ്ഡപത്തിൽ സ്വന്തമായി ഗായത്രി മന്ത്രം ജപിച്ച് സുകൃതത്തിനായുള്ള ഹോമം ചെയ്യാവുന്ന ക്രമത്തിന് സംവിധാനമൊരുങ്ങുന്നു.
പാലക്കാട് ഭഗവതിയുടെ ധർമ്മ അനുഷ്ഠാന കർമ്മ സമിതിയുടെ നേതൃത്വത്തിൽ 2023 മെയ് മാസം അഞ്ചു മുതൽ 16 വരെ ഗായത്രി സുകൃത ഹോമവും 17ന് ചണ്ഡികാ ഹോമവും നടത്തുന്നതിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ഈ സന്ദർഭം ഓരോ വ്യക്തിക്കും പ്രയോജനപ്പെടുത്താവുന്നതാണ്. അതിന് 108 മുതൽ ഒരു വ്യക്തിക്ക് എത്ര തവണകൾ വേണമെങ്കിലും നെയ്യ് കൊണ്ടോ ചമതകൾ കൊണ്ടും സുകൃത ഹോമം ചെയ്യാവുന്നതാണ്. വ്യക്തിയാണ് അത് തീരുമാനിക്കേണ്ടത് എന്ന് മാത്രം രാവിലെ 6.30 മുതൽ തുടങ്ങി ഭക്ത ജനങ്ങളുടെ സൗകര്യത്തിന് സമയം തീരുമാനിക്കുന്നതായിരിക്കും. സൂര്യോദയം മുതൽ സൂര്യാസ്തമനം വരെയും ഈ ക്രമം ഇവിടെ തുടരാവുന്നതാണ്. അങ്ങനെ 12 ദിവസം കൊണ്ടാണ് ഈ യജ്ഞം പൂർത്തീകരിക്കുന്നത്. 96000 ഹോമവും അതിൽ കൂടുതൽ മന്ത്രജപങ്ങളും ഇവിടെ ഭക്തജനങ്ങൾക്ക് ഏതു പ്രായത്തിലുള്ളവർക്കും സ്ത്രീ പുരുഷ ഭേദമെന്യേ ചെയ്യാവുന്നതാണ്. കൂടുതലും ചെറുപ്പമുള്ളവരെ കൊണ്ട് ഈ കർമ്മം നിർവഹിക്കപ്പെടുകയാണെങ്കിൽ വളരെ ഉത്തമവും ഉചിതവും ആയിരിക്കുമെന്ന് പാലക്കാട് ഭഗവതിയുടെ ധർമ്മ അനുഷ്ഠാന കർമ്മസമിതിക്ക് വേണ്ടി സിന്ധുകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446878119 ബന്ധപ്പെടാവുന്നതാണ്.