the digital signature of the temple city

ശ്രീ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി.

- Advertisement -[the_ad id="14637"]

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി. ഗുരുവായൂര്‍ ക്ഷേത്രോത്സവം ആറാം ദിവസമായ ബുധനാഴ്ച ഉച്ചയ്ക്കാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളിയത്.

ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ പ്രഭാമണ്ഡലവും, വീരശൃംഗലയും, മരതകപച്ചയും, ഇളക്ക താലിയും, പത്ത് മലര്‍ന്ന പൂക്കളും ചേര്‍ന്ന് മനോഹരമാക്കിയ സ്വര്‍ണ്ണകോലത്തില്‍ വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തില്‍ തങ്കതിടമ്പ് വെച്ച് രാജകീയ പ്രൗഢിയോടെയാണ് ഭഗവാന്‍ എഴുന്നെള്ളിയത്,

ഉച്ച ശീവേലിയ്ക്ക് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി നാലാം പ്രദക്ഷിണത്തിലാണ് സ്വര്‍ണ്ണക്കോലത്തിൽ എഴുന്നെള്ളിയത്. കൊമ്പന്മാരായ വിഷ്ണുവും, ഗോപീകൃഷ്ണനും പറ്റാനകളായി അണിനിരന്ന നാലാം പ്രദക്ഷിണത്തില്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍, സ്വര്‍ണ്ണകോലം ശിരസ്സിലേയ്‌ക്കേറ്റുവാങ്ങി.

ചൊവ്വല്ലൂര്‍ മോഹനനും, സംഘവും നയിച്ച മേള കൊഴുപ്പും പ്രൗഢഗംഭീരമായ വിശേഷാല്‍ കാഴ്ച്ച ശീവേലിയ്ക്ക് അകമ്പടിയായി. രാവിലെ ശീവേലി വടക്കേ നടയിലെത്തിയപ്പോൾ വാദ്യക്കാരുടെ മികവ് പ്രകടമാക്കിയ ‘വക കൊട്ടൽ’ചടങ്ങ് നടന്നു. വാദ്യകലാകാരൻമാരെ ദേവസ്വം ആദരിച്ചു.

ഇനിയുള്ള ഉത്സവ നാളുകളിൽ ക്ഷേത്രത്തിനകത്ത് ഭഗവാന്റെ എഴുന്നെള്ളത്ത് സ്വര്‍ണ്ണക്കോലത്തിലാണ്. ഉത്സവം അവസാന രണ്ടുനാള്‍ പള്ളിവേയ്ക്കും, ആറാട്ടിനും ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ക്ഷേത്രമതില്‍കെട്ടിന് പുറത്തിറങ്ങുന്നതും സ്വര്‍ണ്ണക്കോലത്തിലാണ്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts