ഗുരുവായൂർ:ജീവകാരുണ്യ – പാലിയേറ്റീവ് — ആംബുലൻസ് സർവ്വീസ് – പ്രവർത്തനങ്ങളും, നിർദ്ദനരായ മിടുക്കരായ കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക- പഠനോപകരണങ്ങളുടെ വിതരണവുമായി, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി പ്രവർത്തിക്കുന്ന, സർക്കാർ അംഗീകൃത (Reg No. TSR/CA/141/2012) സംഘടനയായ ‘ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷന്റെ ഒരു ജനറൽ ബോഡി യോഗം പ്രസിഡന്റ് ശ്രീ. ശശി വാറനാട്ടിന്റെ അദ്ധ്യക്ഷതയിൽ 28 ഫെബ്രുവരി 2023 KTDC ആഹാർ ഹോട്ടലിൽ ചേരുകയും പുതിയ ഭാരവാഹികളായി പ്രസിഡന്റായി ശ്രീ ഷാഫിര്അലി മുഹമ്മദ്, വൈസ് പ്രസിഡന്റായി ശ്രീ ഷംസുദ്ദിൻ പി.എം ജനറൽ സെക്രട്ടറിയായി ശ്രീ സുമേഷ് കൊളാടി, ജോയന്റ് സെക്രട്ടറിയായി ശ്രീ മോഹനകൃഷ്ണൻ ട്രഷററായി ശ്രീ ജമാലുദ്ദീൻ മരട്ടിക്കൽ ഓഡിറ്ററായി ശ്രീ മുരളി മണ്ണുങ്ങൽ എന്നിവരെ ഐക്യകണ്ഠേനെ തിരഞ്ഞെടുക്കുകയും ചെയ്തു.