തൃശൂർ: വനാതിർത്തികളിൽ വന്യമൃഗങ്ങൾ കർഷകരെ ആക്രമിച്ചു കൊല്ലുകയും, കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ , നാട്ടിൽ പിണറായി സർക്കാർ കർഷകരുൾപ്പെടെയുള്ള ജനസമൂഹത്തെ അധിക നികുതി ഏർപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന് ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാർ പറഞ്ഞു.
തൃശൂരിൽ നടന്ന കർഷകമോർച്ച ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന നമോ കിസാൻ സമ്മാൻ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സർക്കാർ അഴിമതിയില്ലാതാക്കി ഇടനിലക്കാരില്ലാതെ കർഷകരുടെ അക്കൗണ്ടിലേക്ക് 17 കോടി കർഷകർക്ക് 24000 രൂപ ഇതേ വരെ നല്കിക്കഴിഞ്ഞുവെന്നും, നാലാമത് വർഷമായ ഇന്ന് 13-ാമത് ഗഡു നല്കുന്നതോടെ 26000 രൂപ അത്രയും കർഷകർക്ക് ലഭിയ്ക്കുന്നുവെന്നും അനീഷ്കുമാർ പറഞ്ഞു.
മോദി സർക്കാർ 20 ലക്ഷം കോടി രൂപ കാർഷിക- ക്ഷീര – മത്സ്യമേഖലയിലേക്കുള്ള കർഷകർക്കുള്ള ലോണായി അനുവദിച്ചപ്പോൾ പിണറായി സർക്കാർ നികുതി കൂട്ടി കർഷകരെ കൊള്ളയടിക്കുന്ന ബഡ്ജറ്റാണനുവദിച്ചതെന്ന് മുഖ്യപ്രഭാക്ഷണം നടത്തിയ കർഷകമോർച്ച സംസ്ഥാന ഉപാദ്യക്ഷൻ സുഭാഷ് പട്ടാഴിപറഞ്ഞു.
കർഷക മോർച്ച തൃശൂർ ജില്ലാ ജന: സെക്രട്ടറി സജീവ് അമ്പാടത്ത് ആദ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി ജില്ലാ സെക്രട്ടറി റോഷൻ , കർഷകമോർച്ച ജില്ലാ ജന: സെക്രട്ടറി പ്രശാന്ത് എന്നിവർ സംസാരിച്ചു.
യോഗത്തിൽ കിസാൻ സമ്മാൻ നിധിയും, വിവിധ കാർഷിക ലോണുകളും നേടിയ നൂറോളം കർഷകരെ ആദരിച്ചു.