- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള കലശ ചടങ്ങുകൾ വ്യാഴാഴ്ച വൈകീട്ട് തുടക്കമായി. ദീപാരാധനക്ക് ശേഷം ശുദ്ധി, കലശ ചടങ്ങുകൾക്കുള്ള ആചാര്യവരണം നാലമ്പലത്തിനുള്ളിൽ നടന്നു. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കോടി വസ്ത്രവും ദക്ഷിണയും നൽകി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിനെ കലശ ചടങ്ങുകളുടെ ആചാര്യനായി വരിക്കുന്ന ഭക്തിനിർഭരമായ ചടങ്ങാണിത്. തുടർന്ന് മുളയറയിൽ മുളയിടൽ ചടങ്ങുകളും കലശ ചടങ്ങുകളും ആരംഭിച്ചു കലശ ചടങ്ങുകളുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പ്രസാദ ശുദ്ധി, വാസ്തുകലശം തുടങ്ങിയ ശുദ്ധി ചടങ്ങുകൾ നടക്കും.