ഗുരുവായൂർ: ഗുരുവയൂർ മേഖലയിൽ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിശോധിച്ച് ഉടൻ പരിഹാര നടപടികൾ ഉണ്ടാവുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ ഹെൽത്ത് കാർഡ് വിതരണമേള ബഹു : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.
കെ.എച്ച്.ആർ.എ മൈക്രോ ഹെൽത്ത് ലാബറട്ടറീസുമായി സഹകരിച്ച് ക്യാമ്പ് നടത്തി കൊണ്ടാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് പരിശോധനകൾ നടത്തിയിട്ടുള്ളത്. ഗുരുവായൂർ മേഖലയിലെ മുന്നൂറിലധികം ജീവനക്കർ ഈ സൗകര്യം ഉപയോഗപ്പെടുത്തി.
സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ , സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, യൂനിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, മുൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ജി.കെ.പ്രകാശ്, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.