മാതൃഭൂമി ദിനപ്പത്രത്തിന്റെ ഗുരുവായൂര്‍ ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.ജനാര്‍ദനന്റെ (ജനു ഗുരുവായൂര്‍) നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
നാല്പത് വര്‍ഷത്തിലധികം മാതൃഭൂമി ഗുരുവായൂര്‍ ലേഖകനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജനു ഗുരുവായൂര്‍. ഗുരുവായൂരപ്പനോടുള്ള ഭക്തിയും വാര്‍ത്തകളോടുള്ള സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ നിര്യാണം ഗുരുവായൂരിന്റെ ആകെ നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.