ശമ്പളവും പെൻഷനും ഒന്നാം തീയതി വിതരണം ചെയ്യും; ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം: ശമ്പളം, പെൻഷൻ എന്നിവയിൽ ആശങ്ക വേണ്ടെന്നും ഒന്നാം തീയതി വിതരണം നടക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ജില്ലാ ട്രഷറി സന്ദർശിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത് വൈകിയിരുന്നു.

മാർച്ചിൽ 26,000 കോടി രൂപ ഖജനാവിൽനിന്ന് വിവിധ മേഖകളിൽ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും സർക്കാർ പണം മുടക്കിയിട്ടുണ്ട്. കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നിട്ടില്ല. വിധിയെ സംസ്‌ഥാനം പ്രതീക്ഷയോടെ കാണുന്നു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയത് സംസ്ഥാനത്തെ ബാധിച്ചു. കെഎസ്ആർടിസിക്ക് അടക്കം എല്ലാ മേഖലകളിലും പണം നൽകിയെന്നും മന്ത്രി പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts