ഗുരുവായൂർ നഗരസഭ സമേതം; ബ്രഹ്മകുളം സെൻറ് തെരേസസ്  ഗേൾസ് സ്കൂളിൽ “ചരിത്ര അന്വേഷണയാത്രകൾ”  

ഗുരുവായൂർ നഗരസഭ സമേതം പരിപാടിയുടെ ഭാഗമായി ബ്രഹ്മകുളം സെൻറ് തെരേസസ് ഗേൾസ് ഹൈസ്കൂളിൽ “ചരിത്ര അന്വേഷണ യാത്രകളിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. യോഗം നഗരസഭ വൈസ് ചെയർ പേഴ്സൻ അനീഷ്മ ഷനോജ്  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം എം ഷഫീർ അധ്യക്ഷത വഹിച്ചു.

നഗരസഭ  പ്രദേശത്തെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികൾ  പ്രാദേശിക കൃഷിയും, കൃഷി  രീതികളും, വിഷയമായി എടുത്തുകൊണ്ടാണ് പ്രബന്ധം അവതരിപ്പിച്ചത്. നഗരസഭയിലും  സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന കൃഷി രീതി അവഎങ്ങിനെ മനുഷ്യ സംസ്കാരത്തെ സ്വാധീനിച്ചു എന്നതിനെയെല്ലാം കുറിച്ചുള്ള   ആഴമേറിയ ചിന്തകളും വീക്ഷണ   നിരീക്ഷണങ്ങളെയും കൊണ്ട്  പ്രബന്ധം മത്സരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കൃഷിരീതിയും മനുഷ്യരുടെ ഇടപെടലും വള പ്രയോഗങ്ങളും വിളകളും വിപണന രീതിയും എല്ലാം തന്നെ വിദ്യാർത്ഥികളുടെ അന്വേഷണാത്മക പ്രബന്ധ രചനയിൽ ഉൾക്കൊണ്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ വിഷയം ഏറ്റവും നന്നായി അവതരിപ്പിക്കുന്നതിനു വേണ്ടി  ദിവസങ്ങളോളം  തങ്ങളുടെ ചുറ്റുപാടുകളിൽ സഞ്ചരിക്കുകയും, പാടശേഖരങ്ങൾ കാണുകയും കൃഷിക്കാരോട്  സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു മുതിർന്ന ആളുകളിൽ നിന്നുള്ള വിവരശേഖരണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിനു വേണ്ട മെറ്റീരിയൽസ് കളക്ട് ചെയ്തത്. കൃഷിയുടെ ചരിത്രം എഴുതി അവതരിപ്പിക്കാൻ  കുട്ടികൾ കാണിച്ച മികവ് പ്രശംസനീയമാണ്..

കൗൺസിലർമാരായ സിൽവ ജോഷി ,അജിത ദിനേശൻ , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി മരിയ, പിടിഎ പ്രസിഡണ്ട് കെ വി ജയ്സൺ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ എ എം ഷഫീർ നിർവഹിച്ചു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts