പൈതൃകം ഭാഗവത സപ്താഹം ഏപ്രിൽ 21 മുതൽ 28 കൂടിയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത്ചൈതന്യയുടെ നേതൃത്വത്തിൽ ഏപ്രിൽ 21 മുതൽ 28 കൂടിയുള്ള ദിവസങ്ങളിൽ ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന പൈതൃകം ഭാഗവതോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം വിപുലീകരിക്കുന്നു. വിവിധ ക്ഷേത്ര സമിതികൾ, മാതൃസമിതികൾ, റസിഡൻസ് അസോസിയേഷൻ, ആദ്ധ്യാത്മിക സംഘടനകൾ എന്നിവയിലെ മെമ്പർമാരെ ഉൾപ്പെടുത്തിയാണ് സ്വാഗതസംഘം വിപുലീകരണം നടത്തുന്നത്.

പ്രശസ്‌ത ആദ്ധ്യാത്മിക പണ്ഡിതനും, മനഃശാസ്ത്രജ്ഞനുമായ ഡോ. ശ്രീനാഥ് കാര്യാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ കഴിഞ്ഞ 40 വർഷത്തോളമായി ഗുരുവായൂരിലെ പത്ര പ്രവർത്തനരംഗത്ത് തിളങ്ങി നിൽക്കുന്ന ജനു ഗുരുവായൂരിനെയും ചരിത്രത്തിൽ ആദ്യമായി പഞ്ചരത്ന അഷ്‌ടപദി ഭഗവാൻ്റെ തിരുനടയിൽ അവതരിപ്പിച്ച പ്രശസ്‌ത അഷ്‌ടപദി ആചാര്യനും പൈതൃകം കലാക്ഷേത്രം അഷ്‌ടപദി അദ്ധ്യാപകനുമായ ജ്യോതിദാസ് ഗുരുവായൂരിനേയും ആദരിക്കുന്നു.

2024 ഫെബ്രുവരി 5 തിങ്കളാഴ്‌ച വൈകീട്ട് 4 മണിക്ക് രുഗ്മിണി റീജൻസിയിൽ ചേരുന്ന സ്വാഗതസംഘം വിപുലീകരണ യോഗത്തിലേക്ക് ഭാഗവതത്തെ സ്നേഹിക്കുന്ന ഒരോ മഹത്തുക്കളുടെയും സജീവ സാന്നിദ്ധ്യത്തെ സാദരം ക്ഷണിച്ചുകൊള്ളുന്നതായി സ്വാഗത സംഘത്തിനുവേണ്ടി ചെയർമാൻ ഡോ. ഡി.എം. വാസുദേവൻ വൈസ് ചെയർമാൻ ശ്രീ. പി. എസ്. പ്രേമാനന്ദൻ വർക്കിങ്ങ് ചെയർമാൻ അഡ്വ. രവി ചങ്കുത്ത് മുഖ്യസംയോജകൻ ഡോ. വി.വിജയകുമാർ വൈസ് ചെയർമാൻ വേണുഗോപാൽ (റാംസൺസ്) ട്രഷറർ എ.കെ. ദിവാകരൻ, ജനറൽ കൺവീനർ ജി കെ പ്രകാശ് സ്വാമി, വൈസ് ചെയർമാൻ അതികായൻ, വർക്കിങ്ങ് കൺവീനർ ഡോ കെ ബി പ്രഭാകരൻ എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts