മോഹന്‍ലാല്‍ അയോധ്യയിലെത്തിയില്ല, കാരണമെന്ത്?; വരാത്തവര്‍ നിരവധി

അയോധ്യ: കേരളത്തില്‍ നിന്നും മോഹൻലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അയോധ്യയിലെത്തിയില്ലെന്നാണ് റിപ്പോർട്ട്. പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ പ്രമോഷന്‍ തിരക്കുകളായതിനാലാണ് അദ്ദേഹം അയോധ്യയിലേക്ക് പോകാതിരുന്നതെന്നാണ് ഒടിടി പ്ലേ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. നടന്‍ അക്ഷയ് കുമാറും ചടങ്ങിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ട്. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ കോലി, ധോണി എന്നിവരും ചടങ്ങിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ട്. എല്‍കെ അധ്വാനിയാണ് പരിപാടിയില്‍ പങ്കെടുക്കാത്ത മറ്റൊരു പ്രധാന വ്യക്തിത്വം. ആരോഗ്യ പ്രശ്നങ്ങളാലാണ് അദ്ദേഹം അവാസന നിമിഷം യാത്ര ഉപേക്ഷിച്ചത്. ചുരുക്കുക

പ്രത്യേകം ക്ഷണിക്കപ്പെട്ട ആയിരങ്ങളെ സാക്ഷി നിർത്തി അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായി. സിനിമാ ലോകത്ത് നിന്നുള്‍പ്പെടെ ക്ഷണിക്കപ്പെട്ട അഥിതികളില്‍ മിക്കവരും ചടങ്ങിലേക്ക് എത്തി. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ഖുഷ്ബു, കങ്കണ റണാവത്ത്, ചിരഞ്ജീവി, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരണ്‍, രണ്‍ദീപ് ഹൂഡ, പവൻ കല്യാണ്‍ തുടങ്ങി വലിയ താര നിര തന്നെ അയോധ്യയിലെത്തി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts