അയോധ്യ രാമക്ഷേത്രം: കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ അയോധ്യാ യാത്ര ;നിരക്ക് വെറും 960 രൂപാ മുതല്‍

എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ്. ശ്രീരാമ ജന്മഭൂമിയില്‍ ഉയർന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.

ശ്രീരാമനായി സമർപ്പിക്കുന്ന ഈ ക്ഷേത്രം വിശ്വാസങ്ങളുടെയും ആരാധനയുടെയും മാത്രമല്ല, സംസ്കാരങ്ങളുടെയും ആധുനികയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ജനുവരി 22 തിങ്കളാഴ്ച ക്ഷേത്രില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കും.

ജനുവരി 23 ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മൂന്നു നിലകളിലായി 392 തൂണുകളും 44 വാതിലുകളുമുള്ള ക്ഷേത്രം വൈകാതെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ എത്തിപ്പെടാവുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം.

അയോധ്യ രാമക്ഷേത്രം ദര്‍ശനം, പ്രവേശന സമയം

രാവിലെയും വൈകിട്ടുമായി രണ്ടു നേരമാണ് വിശ്വാസികള്‍ക്ക് അയോധ്യ രാമക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയും ആണ്

അയോധ്യ രാമക്ഷേത്രത്തിലെ ദര്‍ശന സമയം. രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും.

ആരതിയില്‍ പങ്കെടുക്കാൻ

ശ്രീരാമ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തില്‍ മുൻകൂട്ടി പാസുകളില്ലാതെ വിശ്വാസികള്‍ക്ക് പ്രവേശിക്കാം. എന്നാല്‍ ആരതിയില്‍ പങ്കെടുക്കണമെങ്കില്‍ ആരസി പാസുകള്‍ ക്ഷേത്ര വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനായി വരുമ്ബോള്‍ ആരതി സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രപരിസരത്തെ ക്യാംപ് ഓഫിസില്‍ സര്‍ക്കാർ അംഗീകൃത തിരിച്ചറിയില്‍ രേഖയുമായി വന്ന് പാസ് കൈപ്പറ്റണം.

ആരതി പാസ് ബുക്ക് ചെയ്യാൻ

ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ആരി പാസ് ബുക്ക് ചെയ്യേണ്ടത്. നിങ്ങളുടെ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്ത് കിട്ടുന്ന ഒടിപി വഴി ലോഗിൻ ചെയ്ത് ഹോം പേജിലെ ആരതിയില്‍ എത്തി നിങ്ങള്‍‍ക്ക് പങ്കെടുക്കേണ്ട ആരതിയും (ശൃംഗാർ ആരതി, സന്ധ്യാ ആരതി) സമയവും തിരഞ്ഞെടുക്കുക. തുടർന്ന് പേര്, വിലാസം, ഫോട്ടോ,മൊബൈല്‍ ഫോണ്‍ നമ്ബർ, തുടങ്ങിയ വിവരങ്ങള്‍ നല്കുക. ഇനി ക്ഷേത്രത്തിന് സമീപത്തെ ക്യാംപ് ഓഫീസില്‍ നിന്നും പാസ് എടുത്താല്‍ മാത്രമേ ആരതിയില്‍ പങ്കെടുക്കാന്‍ കഴിയൂ.

അയോധ്യ വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ

രാജ്യത്തിന്‍റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിപ്പെടാൻ സാധിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ അയോധ്യ വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. മഹർഷി വാല്മിമികി ഇന്‍റർനാഷണല്‍ എയർപോർച്ച്‌ അയോധ്യ ധാം എന്നാണ് ഇതിന്‍റെ ഔദ്യോഗിക പേര്. 2023 ഡിസംബർ 30 നാണ് വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്.

കേരളത്തില്‍ നിന്നും അയോധ്യ രാമക്ഷേത്രത്തില്‍ എത്തിച്ചേരാൻ

കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ, വിമാന സർവീസുകള്‍ ലഭ്യമല്ല. അയോധ്യ ജംങ്ഷൻ റെയില്‍വേ സ്റ്റേഷൻ അഥവാ അയോധ്യ ധാം ജംങ്ഷൻ റെയില്‍വേ സ്റ്റേഷൻ ആണ് അയോധ്യ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷൻ. അതേസമയം കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിനിന് വരുന്നവർക്ക് മൻകാപൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനിലിറങ്ങി വേണം വരാൻ. അമൃത് ഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും അയോധ്യ വഴി സർവീസ് നടത്തുന്നു.

അയോധ്യ രാമക്ഷേത്രം- കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ പോകാം

അയോധ്യ ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്നും പോകുന്നവർക്ക് വളരെ കുറഞ്ഞ ചെലവില്‍ എത്തിച്ചേരാം. ട്രെയിൻ വഴിയുള്ള അയോധ്യാ യാത്രയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. രപ്തിസാഗർ എക്സ്പ്രസ് ആണ് കേരളത്തില്‍ നിന്നും അയോധ്യ രാമക്ഷേത്രത്തിലേക്ക് റെയില്‍ മാര്‍ഗം പോകുന്നവർക്ക് പോകാൻ പറ്റിയ ട്രെയിൻ.

രപ്തിസാഗർ എക്സ്പ്രസ്- 12512 കൊച്ചുവേളി-മൻകപൂർ

തിരുവനന്തപുരത്തു നിന്നും അയോധ്യ ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് രപ്തിസാഗർ എക്സ്പ്രസ്- 12512 തിരഞ്ഞെടുക്കാം. ചൊവ്വാ, ബുധൻ, ഞായർ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും രാവിലെ 6.35 ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂര്‍ 17 മിനിറ്റ് പിന്നിട്ട്, മൂന്നു ദിവസ യാത്രയ്ക്കൊടുവില്‍ ഉച്ചയ്ക്ക് 12.52 ന് മൻകപൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. സ്ലീപ്പർ ക്ലാസില്‍ 995 രൂപയും എസി ത്രീടയറില്‍ 2555 രൂപയും എസി ടൂ ടയറില്‍ 3740 രൂപയും എസി ഫസ്റ്റ് ക്ലാസില്‍ 3740 രൂപയുമാണ് നിരക്ക്.

എറണാകുളം ജംങ്ഷൻ-അയോധ്യ ട്രെയിൻ യാത്ര 12522

എറണാകുളത്ത് നിന്നും അയോധ്യയിലേക്ക് പോകുന്നവർക്ക് 12522 രപ്തിസാഗർ എക്സ്പ്രസില്‍ പോകാം. വെള്ളിയാഴ്ച മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. എറണാകുളത്തു നിന്നും രാവിലെ 10.50ന് പുറപ്പെടുന്ന ട്രെയിൻ 50 മണിക്കൂർ യാത്രയ്ക്കൊടുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.52ന് മനക്പൂർ ജംങ്ഷനില്‍ എത്തും. ആകെ 3445 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

സ്ലീപ്പർ ക്ലാസില്‍ 960 രൂപയും എസി ത്രീ ടയർ എക്കമോമി ക്സാസില്‍ 2375 രൂപയു എസി ത്രീ ടയറില്‍ 2465 രൂപയും എസി ടൂ ടയറില്‍ 3605 രൂപയും എസി ഫസ്റ്റ് ക്ലാസില്‍ 6170 രൂപയുമാണ് നിരക്ക്.

മനക്പൂർ ജംങ്ഷനില്‍ നിന്ന് ധാരാളം ട്രെയിനുകള്‍ അയോധ്യ ധാം ജംങ്ഷൻ റെയില്‍വേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്നു. ഒരു മണിക്കൂറില്‍ താഴെ മാത്രമേ ഈ യാത്രയ്ക്ക് വേണ്ടിവരികയുള്ളൂ.

ഡല്‍ഹി-അയോധ്യ റോഡ് യാത്ര

ഡല്‍ഹി വഴി വരുന്നവർക്ക് റോഡ് മാര്‍ഗം അയോധ്യയിലേക്ക് യാത്ര നടത്താം.ഏകദേശം 8-10 മണിക്കൂർ വരെ സമയമെടുക്കുന്ന യാത്രയാണിത്. ബസ് മാര്‍ഗം മറ്റു സ്ഥലങ്ങളില്‍ നിന്നും അയോധ്യയില്‍ എത്തുന്നവർക്ക് ക്ഷേത്രത്തിലേക്ക് പ്രാദേശിക ഗതാഗത മാർഗ്ഗങ്ങള്‍ ആശ്രയിക്കം. ഓട്ടോ റിക്ഷാ, സൈക്കിള്‍ റിക്ഷാ തുടങ്ങിയവ ഇവിടുന്ന് ക്ഷേത്രത്തിലേക്ക് ലഭിക്കും.

അയോധ്യയിലേക്ക് വിമാനമാർഗ്ഗം പോകാൻ

കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് വിമാനമാർഗ്ഗം പോകാൻ എളുപ്പവഴി കൊച്ചിയില്‍ നിന്നും ലക്നൗവില്‍ എത്തി അവിടുന്ന് പോകുന്നതാണ്. കൊച്ചി-ലക്നൗ വിമാനയാത്രയ്ക്ക് നാലര മണിക്കൂര്‍ മുതല്‍ അഞ്ചര മണിക്കൂര്‍ വരെയാണ് ശരാശരി സമയം എടുക്കുന്നത്. 18,000 രൂപയ്ക്കും 22000 രൂപയ്ക്കും ഇടയിലായാണ് വിമാനടിക്കറ്റ് നിരക്ക്. ലക്നൗവില്‍ നിന്നും അയോധ്യയിലേക്ക് രണ്ടരമണിക്കൂറാണ് ദേശീയപാത വഴിയുള്ള യാത്രാ സമയം.

അയോധ്യയിലെ ക്ഷേത്രങ്ങള്‍

രാംകോട്ട് ക്ഷേത്രം

സപ്താരി ക്ഷേത്രം

ഹനുമാൻ ഗാർഹി ക്ഷേത്രം

ക്ഷീരേശ്വരനാഥ ക്ഷേത്രം

പഞ്ചമുഖി മഹാദേവ ക്ഷേത്രം

സ്വർഗ്ഗദ്വാര ക്ഷേത്രം

നാഗേശ്വരനാഥ ക്ഷേത്രം

ത്രേതാ താക്കൂർ ക്ഷേത്രം

മാറ്റ്ജെൻഡ് ക്ഷേത്രം

സപ്തസാഗർ ക്ഷേത്രം

ശ്രീമണിപർവ്വത ക്ഷേത്രം

സോനേശ്വർ ക്ഷേത്രം

കാലേ രാമക്ഷേത്രം

ശ്രീ ചുട്കി ദേവി ക്ഷേത്രം

ശ്രീ ത്രിപുരാജി ക്ഷേത്രം

ശ്രീ കാളികാ ദേവി ക്ഷേത്രം

ബരാഖേത്ര ക്ഷേത്രം

ജംബുതീർഥ ക്ഷേത്രം

തുണ്ടിലാശ്രമം ക്ഷേത്രം

അഗസ്ത്സർ ക്ഷേത്രം

ശ്രീ പരാശര ക്ഷേത്രം

ഗോകുല്‍ ശ്രീഖണ്ഡ് മഹാലക്ഷ്മി ക്ഷേത്രം

ശ്രീ സ്വപ്നേശ്വരി ക്ഷേത്രം

തിലോദ്ഗി സംഘം ക്ഷേത്രം

ശ്രീ അശോക് വാതിക ക്ഷേത്രം

ലക്ഷ്മണ്‍ജി ക്ഷേത്രം

ദർശനേശ്വര ക്ഷേത്രം

ഛോട്ടി ദേവകാളി ക്ഷേത്രം

റാണോപാലി ക്ഷേത്രം

പത്തർ ക്ഷേത്രം (കല്ലു ക്ഷേത്രം)

റാണിബൗരി ക്ഷേത്രം

ശ്രീ യജ്ഞാദേവി ക്ഷേത്രം

റൂസി ക്ഷേത്രം (റഷ്യൻ ക്ഷേത്രം)

നേപ്പാളി ക്ഷേത്രം

രാമായണ ഭവനം

സത്യാർ ക്ഷേത്രം

രത്ന സിംഹാസൻ ക്ഷേത്രം

നവി നഗർ ക്ഷേത്രം

ഗരാപൂർ ക്ഷേത്രം

വണ്ടി ദേവി ക്ഷേത്രം

ഭാരത്-ഹനുമാൻ മിലൻ ക്ഷേത്രം

കബീർപന്ത് ക്ഷേത്രം

ഫൂല്‍പൂർ ക്ഷേത്രം

അഷർഫി ഭവൻ ക്ഷേത്രം

ശ്രീലോമേഷ് മുനി ആശ്രമം

ജാതി അടിസ്ഥാനമാക്കിയുള്ള അയോധ്യയിലെ ക്ഷേത്രങ്ങള്‍

കുർമി ക്ഷേത്രം

തൈലിക് ക്ഷേത്രം

പട്നാവർ ക്ഷേത്രം

കോറി ക്ഷേത്രം

ബെല്‍ദാർ ക്ഷേത്രം

സന്ത് രവിദാസ് ക്ഷേത്രം

വിശ്വകർമ ക്ഷേത്രം

ഹല്‍വായ് ക്ഷേത്രം

പാണ്ഡവ ക്ഷത്രിയ ക്ഷേത്രം

യാദവ ക്ഷേത്രം

പാസി ക്ഷേത്രം

അയോധ്യയിലെ ടീലെ

മണി പർവ്വതം

അംഗദ് ടീല

കുബേർ ടീല

സുഗ്രീവ് ടീല

നാല്‍-നീല്‍ ടീല

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!