ഗുരുവായൂർ നഗരസഭയുടെ സമഗ്ര വികസനം; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

ഗുരുവായൂർ:  നവകേരളം സൃഷ്ടിക്കുന്നതിന് ജനകീയ ആസൂത്രണത്തിന് നിർണായകമായ പങ്ക് വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം 20 24 – 25 വർഷത്തെ പദ്ധതിയിലേക്കുള്ള തയ്യാറെടുപ്പുകളുമായി ഗുരുവായൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്.

വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്ന ആശയം മുൻനിർത്തി തൊഴിൽ സൃഷ്ടിപ്പിനും. ശുചിത്വം മാലിന്യ സംസ്കരണം,

 ടൂറിസം  അതി ദാരിദ്ര്യ നിർമാർജനം എന്നീ മേഖലകളിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി നിർദ്ദേശങ്ങൾ ആണ് ഉയർന്നുവന്നത്.

  സർവതല സ്പർശിയായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ ഗുരുവായൂരിന്റെ മാറ്റത്തെ വേഗതയിലാക്കുമെന്ന് വർക്കിംഗ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ എം കൃഷ്ണദാസ് പ്രസ്താവിച്ചു..

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ ,ഷൈലജസുതൻ, എ എസ് മനോജ് ,ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസൻ,സെക്രട്ടറി അഭിലാഷ് കുമാർ എച്ച്. എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലർമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ. തുടങ്ങി നൂറോളം പേർ വർക്കിംഗ് ഗ്രൂപ്പിൽ സന്നിഹിതരായിരുന്നു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts