സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സന്ദർശിച്ചു

ഗുരുവായൂർ: തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന DDആർക്കിടെക്റ്റ്സ് ൻ്റെ നേതൃത്ത്വത്തിൽ  “അയ” (AYA) വർക്ക്ഷോപ്പിൻ്റെ ഭാഗമായി 25 അംഗ സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സന്ദർശനം നടത്തി.

ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർക്കിടെക്റ്റുകൾ, ഡിസൈനർമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലെ വിവിധ പാരമ്പര്യ – തനതു കലാസമ്പ്രദായങ്ങൾ നേരിൽ കാണുക,ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ ,പൗരാണിക പ്രദേശങ്ങൾ എന്നിവ കണ്ടു മനസിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം. കേരളീയ പാരമ്പര്യ ചുമർചിത്രങ്ങൾ, രചനാരീതി ,ശൈലികൾ, വർണ്ണ പ്രയോഗം, വിഷയാവിഷ്ക്കരണം എന്നിവയെല്ലാം സംഘാംഗങ്ങൾ കണ്ടു മനസ്സിലാക്കി.

വർക്ക്ഷോപ്പിൻ്റെ ഭാഗമായി പ്രശസ്ത കളമെഴുത്തു കലാകാരൻ കല്ലാറ്റ് കൃഷ്ണദാസ് കുറുപ്പിൻ്റെ നേതൃത്വത്തിൽ ഭഗവതിക്കളം  വരച്ചു. പരമ്പര്യ രീതിയിൽ പ്രകൃതി വർണ്ണങ്ങൾ കൊണ്ട് വരച്ച എട്ടു കൈകളോടുകൂടിയ ഭദ്രകാളിയുടെ കളം വരയ്ക്കുന്നത് സംഘാംഗങ്ങൾ ഏറെ ഭക്തിയോടെയും സൂക്ഷ്മതയോടെയും, നോക്കിക്കണ്ടു. കളം പാട്ട്, കളംപൂജ, കളം മായ്ക്കൽ, നന്തുണി പാട്ട് എന്നിവയെക്കുറിച്ചെല്ലാം കല്ലാറ്റ് കൃഷ്ണദാസ് വിവരിച്ചു.  കല്ലാറ്റ് വിഷ്ണു, കല്ലാറ്റ് ജിഷ്ണു എന്നിവരും കളമെഴുതുന്നതിൽ സഹായികളായി.

ഡി ഡി ആർക്കിടെക്റ്റിൻ്റെ ഡയറക്ടർ  എം എം വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രശസ്ത ആർക്കിടെക്റ്റ് – ഡിസൈനർമാരായ വാണി കോവിലമുടി, ടി അമൂല്യ, കെ ലത, ലക്ഷ്മി  തുടങ്ങിയവരും ഉണ്ടായിരുന്നു. 

ചുമർചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളുമായി സംഘാംഗങ്ങൾ സംവദിക്കുകയുണ്ടായി. ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ ഡോ കെ യു കൃഷ്ണകുമാർ , സീനിയർ അദ്ധ്യാപകൻ എം നളിൻ ബാബു എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts