ഗുരുവായൂർ നഗരസഭയിൽ ശുചീകരണ വിഭാഗം ജീവനക്കാർക്ക് യൂണിഫോം വിതരണം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ കണ്ടിജൻ്റ് വിഭാഗത്തിലെ ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും രക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഗരസഭ ലൈബ്രറി ഹാളിൽ വൈസ് ചെയർ പേർസൺ 

അനീഷ്മ ഷനോജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് യൂണിഫോം  വിതരണോത്ഘാടനം നടത്തി. 

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ എ.എം. ഷഫീർ, ഷൈലജ സുധൻ, എ.എസ്.മനാജ്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ വി.കെ.കണ്ണൻ, സി.കാർത്തിക എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ.എസ്.ഡബ്ലിയു എം.പി. പദ്ധതിയിൽ ഇരുപത് ലക്ഷം രൂപ ഈ ആവശ്യത്തിനായി വകയിരുത്തിയിട്ടുണ്ടു്. സ്ഥിരം ജീവനക്കാർക്ക് മാത്രമായി നൽകിയിരുന്ന ആനുകൂല്യമാണ് ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരംദിവസ വേതന ജീവനക്കാർക്കാക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും നൽകുന്നത്.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts