ഗുരുവായൂര്‍ നഗരം “നവീന നഗരം” പദ്ധതികളുമായി ബജറ്റ് 2024 – 25

ഗുരുവായൂർ: രാജ്യത്ത് ജീവിക്കാന്‍ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി ഗുരുവായൂരിനെ മാറ്റിയെടുക്കുക എന്ന പ്രഖ്യാപനവുമായി നവീന നഗരമെന്ന ആശയങ്ങളും, പദ്ധതികളും, കാഴ്ച്ചപ്പാടുകളുമടങ്ങിയതും, നഗരത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുളളതാണെന്ന അഭിപ്രായത്തോടെ 2024-25 വര്‍ഷത്തെ ബഡ്ജറ്റ് ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്  നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന് മുമ്പാകെ അവതരിപ്പിച്ചു.

നഗരവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സുസ്ഥിര സമ്പദ്ഘടന സൃഷ്ടിക്കുവാനും ഉതകുന്ന പദ്ധതികള്‍ ബഡ്ജറ്റ് മുന്നോട്ട് വെക്കുന്നുണ്ടെന്ന് ബജറ്റിൽ പറയുന്നു.

ആരോഗ്യം മാലിന്യ സംസ്ക്കരണം- വനിത ശിശു വികസനം- പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, കൃഷി മേഖലയുടെ സ്വയംപര്യാപ്തത, സുതാര്യവും മികവുറ്റതുമായ സദ്ഭരണം തുടങ്ങിയ സേവന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ് അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ്. പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, പശ്ചാത്തല വികസനം എന്നിവ ഉറപ്പ് നല്‍കുന്ന ആശയങ്ങളും പദ്ധതികളും ബഡ്ജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്രത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന സന്തോഷ സൗഹൃദ നഗരമെന്ന പുത്തന്‍ വികസന സമീപന കാഴ്ച്ചപ്പാടാണ് ബഡ്ജറ്റുകളിലൂടെ ഭരണ സമിതി മുന്നോട്ട് വെക്കുന്നതെന്ന് ബജറ്റിൽ പറയുന്നു.

പാര്‍പ്പിടം കൂടിവെളളം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെ മുന്തിയ പരിഗണനയോടെ സമീപിക്കുകയും ഈ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുളള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുമുണ്ട്. ഭവന രഹിത നഗരസഭയെന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ബഡ്ജറ്റിലുടെ പങ്കുവെച്ചു. സമ്പൂര്‍ണ്ണ ശുദ്ധജല ലഭ്യത ബജറ്റ് ഉറപ്പ് നല്‍കുന്നു. നഗരസഭയിലെ മുഴുവന്‍പേര്‍ക്കും ശുദ്ധജലം ഉറപ്പ് നല്‍കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റിനെ വേറിട്ട് നിര്‍ത്തുമെന്ന് ബജറ്റ് പറയുന്നു

മാലിന്യ സംസ്ക്കരണം സ്പെഷ്യല്‍ പാക്കേജ് 5 കോടി, ആരോഗ്യ മേഖല സ്പെഷ്യല്‍ പാക്കേജ് – 5 കോടി, ആരോഗ്യകിരണം – കൗണ്‍സിലര്‍മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ടതാണ്.  വീടുകളിലെ ജൈവ/അജൈവ മാലിന്യ സംസ്ക്കരണം ശാസ്ത്രീയവും കൃത്യതയോടെയും നിര്‍വ്വഹിക്കുന്നവര്‍ക്ക് വസ്തു നികുതി ഇളവ് (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്) ഭിന്നശേഷി വയോജന സൗഹൃദ നഗരസഭയെന്ന ആശയം പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നതും ഈ മേഖലയുടെ ആവശ്യങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും പദ്ധതികളായി ബജറ്റ് വിഭാവനം ചെയ്യുന്നതായി പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍:

ഗുരുവായൂരിന്‍റെ പ്രാദേശിക വിപണി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ധാരണയോടെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് നല്‍കുന്നതുമായ ദീര്‍ഘ വീക്ഷണ കാഴ്ച്ചപ്പാടിന്‍റെ ഭാഗമായി ചെറുകിട തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കും. നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കും. കുടുംബശ്രീ സൂപ്പര്‍മാര്‍ക്കറ്റ്, ക്യാരവാന്‍ ടൂറിസം, ഓസോണ്‍ വാഷ് എന്നീ നൂതന ആശയങ്ങള്‍ നടപ്പിലാക്കും. 

സദ്ഭരണം സാധ്യമാക്കുന്നതിന് വേണ്ടി മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. ഫയല്‍ അദാലത്ത് മാസത്തില്‍ ഒരു തവണ, ചെയര്‍മാന്‍ ട്രോഫി ക്വിസ് മത്സരം, 

കാര്‍ഷിക മേഖലയുടെ സ്വയംപര്യാപ്തത ദലം പദ്ധതി, വാഴയില കൃഷി, സഹകരണ കൂട്ടുകൃഷി, അറയും പറയും നഗരം, ചക്കപ്പഴം അമൂല്യനിധി, ഗുരുവായൂര്‍ ഹണി, മെഡിസിന്‍ പ്ലാന്‍റ് നഴ്സറി, വന്യമൃഗ ശല്യം നേരിടാന്‍ ജൈവ വേലി 

മൃഗസംരക്ഷണ മേഖലയില്‍ സമഗ്ര പക്ഷി മൃഗപരിപാലന പരിപാടി, നല്ല മീന്‍ പദ്ധതി, മാതൃക വാര്‍ഡ് നിര്‍മ്മിതി, 

വിദ്യാഭ്യാസ പുരോഗതിക്കായി സ്കൂഫെ@കഫേ സ്ക്കൂള്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്കായി – ഫ്ളൈ ഹൈ, ഹരിത വ്യദ്യാഭ്യാസം (മാലിന്യ സംസ്ക്കരണ അവബോധനം)

കായികം- വണ്‍ സ്ക്കൂള്‍ വണ്‍ ഗെയിം, ഓപ്പണ്‍ ജിംനേഷ്യം 

ഭിന്നശേഷിക്കാര്‍ക്കായി മാട്രിമോണിയല്‍, കിടപ്പ് രോഗികള്‍ക്ക് ആരോഗ്യ പരിപാലനം സുകൃതം, ഇവര്‍ക്കായി വിനോദയാത്ര, ഉല്ലാസയാത്ര, തൊഴില്‍ സംരംഭ പരിശീലനം, ഷോര്‍ട്ട്സ്റ്റേ ഹോം

വയോജനക്ഷേമ നയം രൂപീകരിക്കും, സ്നേഹ പൂര്‍വ്വം അരികെ പരിപാടിയിലൂടെ സേവനം വീട്ടുപടിക്കല്‍ എത്തിക്കും.  

സ്ത്രീ മുന്നേറ്റം- ഷീ ഫിറ്റ്നെസ്സ് സെന്‍റര്‍, സിംഫണി ശിങ്കാരിമേളം, പ്രീ മാരിറ്റല്‍ കോഴ്സ്, തൊഴില്‍ സംരംഭങ്ങള്‍ 

പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍- പ്രത്യേക ഭവന പദ്ധതി, ലാപ്ടോപ്പ് വിതരണം , പഠന മുറി, മേശ കസേര വിതരണം, വിവാഹ ധനസഹായം, യുവജന ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണം, സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം, തൊഴില്‍ നൈപുണ്യ പരിശീലനം, മാലിന്യ സംസ്ക്കരണം പ്രത്യേക പാക്കേജ്, സീറോ വേസ്റ്റ് നഗരസഭ യാഥാര്‍ത്ഥ്യമാക്കും, ബയോപാര്‍ക്കിന്‍റെ ആധുനികവത്ക്കരണം. 

ആരോഗ്യ മേഖല – ആരോഗ്യമേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി ആരോഗ്യമേഖല പാക്കേജ് – 5 കോടി. പുതുതായി 3 വെല്‍നെസ്സ് സെന്‍റര്‍ ആരംഭിക്കും. ആയുര്‍വ്വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ ചികിത്സ, 3 പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ആരംഭിക്കും. ഗുരുവായൂര്‍ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. ഹോമിയോ വിഭാഗത്തിന് 50 ലക്ഷം. 

ഊര്‍ജ്ജ കിരണ്‍ – സമ്പൂര്‍ണ്ണ ഊര്‍ജ്ജ കമ്മി നഗരസഭയായി ഗുരുവായൂര്‍ മാറും. വീടുകളില്‍ സബ്സിഡി നിരക്കില്‍ സോളാര്‍ പാനല്‍ വെച്ച് നല്‍കും. 

പരിസ്ഥിതി ജലം സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവ മുഖ്യ അജണ്ടയായി ബജറ്റ് മുന്നോട്ട് വെക്കുന്നു. 

കാവും കുളങ്ങളും സംരക്ഷിക്കും. ജൈവവളം പ്രോത്സാഹിപ്പിക്കും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കും, മരങ്ങള്‍ വെച്ച് പിടിപ്പിക്കും, പച്ചതുരുത്തുകള്‍ സ്ഥാപിക്കും. 

ഗുരുവായൂര്‍ നഗരസഭയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന രണ്ട് സുപ്രധാന നിര്‍മ്മാണങ്ങളായ മാഞ്ചിറ റോഡിൽ  മെക്കനൈസ്ഡ് കാര്‍പാര്‍ക്കിങ്ങ്, ആധുനിക മാര്‍ക്കറ്റ് എന്നിവ പൂര്‍ത്തീകരിക്കും.

ഗുരുവായൂരിനെ ഒരു നവ നഗരമാക്കി പരിവര്‍ത്തനപ്പെടുത്തുന്ന സമഗ്ര പുരോഗതി വാഗ്ദാനം ചെയ്യുന്ന ക്ഷേമ സേവന വികസനം സാധ്യമാക്കുന്ന വൈഞ്ജാനിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തി ക്ഷേമ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുവാന്‍ ഈ ബജറ്റിന് സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts