അധ്യാത്മിക പത്ര പ്രവർത്തനത്തിൻ്റെ കാരണവർ ജനു ഗുരുവായൂരിൻ്റെ തുലിക നിലച്ചു.

➤ ALSO READ

ഗുരുവായൂർ: വാർത്തകളിൽ ശ്രീ ഗുരുവായുരപ്പൻ്റെ വർണ്ണനകളുമായി ഇനി ജനു ഗുരുവായൂരില്ല. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അംഗവും മുതിർന്ന പത്ര പ്രവർത്തകനും മാതൃഭൂമി ഗുരുവായൂർ ലേഖകനുമായ മമ്മിയൂർ നാരായണംകുളങ്ങര കോമത്ത് കെ ജനാർദ്ദനൻ എന്ന ജനു ഗുരുവായൂർ (72) നിര്യാതനായി.

പരേതരായ ചുള്ളേരി വീട്ടിൽ നാരായണൻ നായരുടേയും മമ്മിയൂർ കോമത്ത് വീട്ടിൽ അമ്മിണി അമ്മയുടേയും മകനാണ്. 
നാല് പതിറ്റാണ്ട് കാലം മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനായ ജനു ഗുരുവായൂർ ആദ്ധ്യാത്മിക പത്ര പ്രവർത്തക ശൈലിക്ക് തുടക്കം കുറിച്ച പത്രപ്രവർത്തകനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപെട്ട സംഭവം പുറത്തു കൊണ്ടു വന്നത് ജനു ഗുരുവായൂരിൻ്റെ വാർത്തയിലൂടെയാണ്. ക്ഷേത്രത്തിലെ അഗ്നിബാധ യുൾപ്പെടെയുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. പ്രസ് ക്ലബ് സെക്രട്ടറി, പുരാതന തറവാട്ട് കൂട്ടായ്മ രക്ഷാധികാരി, ഗുരുവായൂർ ക്ഷേത്ര പ്രവേശന സ്മാരക സമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ഒരുമനയൂർ മാങ്ങോട്ട് സ്കൂളിൽ അധ്യാപികയായിരുന്ന ചങ്ങനംകുമരത്ത് മഹേശ്വരിയാണ് ഭാര്യ. മകൾ. സുവർണ മരുമകൻ. മനോജ് (ചെന്നൈ)

പത്ര പ്രവര്‍ത്തന രംഗത്ത് തുടക്കം മുതലൽ ഒടുക്കം വരെ തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ജനു ഗുരുവായൂർ.

സംസ്ക്കാരം  വെള്ളിയാഴ്ച രാവിലെ10 മണിക്ക് ചാട്ടുകുളത്തെ വസതിയിൽ നടക്കുന്നതാണു്

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts