സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഗുരുവായൂരിലെ അനധികൃത ഫ്ലാറ്റുകൾ നിയന്ത്രിക്കണം- കെ എച്ച് ആർ എ

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിൽ ലഹരി സംഘങ്ങളും, മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവർക്ക് താവളമൊരുക്കാൻ  യാതൊരുവിധ നിയന്ത്രണവുമില്ലാതെ സമാന്തര ലോഡ്ജ് കളായി പ്രവർത്തിക്കുന്ന ഫ്ലാറ്റുകൾക്കും, വീടുകൾക്കും എതിരെ പോലീസ് ശക്തമായ നടപടികളെടുക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി  ആവശ്യപ്പെട്ടു.

ഗുരുവായൂരിൻ്റെ സമീപ  പ്രദേശങ്ങളിലെ സാമൂഹ്യ വിരുദ്ധരും, ക്രിമിനലുകളും ഇത്തരം ഫ്ലാറ്റുകളിൽ താമസിച്ച് ക്ഷേത്രപരിസരത്തെ സമാധാന അന്തരീക്ഷം തകർക്കുകയാണ്.

മാല പൊട്ടിക്കൽ, സെക്യൂരിറ്റിക്കാരെ ആക്രമിക്കൽ, ലഹരി വില്പന , കച്ചവടക്കാരെ ഭീഷണിപ്പെടുത്തൽ എന്നിവ അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫ്ലാറ്റുകളിലെ മുറികൾ ഒരുമിച്ച് വാടകക്കെടുത്ത് പെട്ടന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘങ്ങളാണ് ഉടമകളറിയാതെ  ഇത്തരം ആളുകൾക്ക് ഫ്ലാറ്റുകൾ വാടകക്ക് നൽകുന്നത്.

 പ്രസിഡണ്ട്  ഒ.കെ.ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എച്ച്.ആർ.എ. ഗുരുവായൂർ യൂനിറ്റ് യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാൽ, ജി.കെ. പ്രകാശ്, സി.എ. ലോക്നാഥ്, എൻ.കെ. രാമകൃഷ്ണൻ , കെ.പി. സുന്ദരൻ, രവീന്ദ്രൻ നമ്പ്യർ, ആർ. എ. ഷാഫി ,  ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, ഷാജഹാൻ , സന്തോഷ്, ചന്ദ്രബാബു സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts