തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയം & ശുചിമുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി

ഗുരുവായൂർ: മുംബയ് വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ദേവസ്വത്തിന് നിർമ്മിച്ച് കൈമാറിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി. ക്ഷേത്രം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് സുന്ദര അയ്യറിൽ നിന്നും ഡോർമിറ്ററി മന്ദിരത്തിൻ്റെ താക്കോൽ ഏറ്റുവാങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ,കെ. ഡി.ആർ.ബി ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ റ്റി.രാധിക, എം.രാധ, പ്രമോദ് കളരിക്കൽ, സുന്ദരയ്യരുടെ കുടുംബം എന്നിവർ ചടങ്ങിൽ സന്നിഹിതരായി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts