യൂട്യൂബിന് എട്ടിന്‍റെ പണി വരുന്നു, പിന്നിൽ എക്സ് തലവൻ എലോൺ മസ്ക്; അണയറയിൽ ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്!

ദില്ലി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വീഡിയോ സ്ട്രീമിങ് രം​ഗത്തേക്ക് എക്സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുൻപും മസ്ക് ഇത്തരത്തിലുള്ള സൂചനകൾ നല്കിയിട്ടുണ്ട്. 2023 ൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടിയായി ‘അത് താമസിയാതെ വരും’ എന്നാണ് മസ്‌ക് മറുപടി നൽകിയത്. 2005 ൽ നിലവിൽ വന്ന യൂട്യൂബ് ഇന്ന് വീഡിയോ സ്ട്രീമിങ് രംഗത്തെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. വീഡിയോ ക്രിയേറ്റർമാർ, ഇൻഫ്‌ളുവൻസർമാർ, സിനിമാ ആസ്വാദകർ, ഗെയിമർമാർ ഉൾപ്പടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി നേടിയെടുത്തിട്ടുണ്ട് യൂട്യൂബ്. ആ യൂട്യൂബിനോടാണ് മസ്‌കിന്റെ എക്‌സ് മത്സരിക്കാനൊരുങ്ങുന്നത്.

അടുത്തിടെ യൂട്യൂബ് മ്യൂസിക് , പ്രീമിയം എന്നിവയുടെ വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നത് വാർത്തയായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഷെയർ ചെയ്തത്. 2015 ലാണ് യൂട്യൂബ് മ്യൂസിക് എന്ന സേവനവുമായി യൂട്യൂബ് എത്തിയത്. പരസ്യമില്ലാതെ ബാക്ക് ഗ്രൗണ്ട് പ്ലേ അടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകൾ എൻജോയ് ചെയ്യാമെന്നതാണ് പ്രത്യേകത. ഇന്ന് യൂട്യൂബ് മ്യൂസിക്കും, പ്രീമിയം എന്നി സേവനങ്ങൾ നൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനറേറ്റീവ് എഐ പ്രീമിയം വരിക്കാർക്കായി ലഭ്യമാക്കിയപ്പോൾ യൂട്യൂബ് മ്യൂസിക്കിൽ പോഡ്കാസ്റ്റ് ഫീച്ചറും വന്നു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts