ഗുരുപവനപുരിയിൽ “കൃഷ്ണലീല ” സായാഹ്നം

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ചുള്ള ‘കൃഷ്ണലീല’ എന്ന സചിത്ര ഗ്രന്ഥം,

കൃഷ്ണലീല സായാഹ്നം ഗുരുവായൂർ ലൈലാക് ഹോട്ടലില്‍ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മ്ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച്, ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിദിനമുള്ള നിര്‍മ്മാല്യം മുതല്‍ ഓലവായന വരെയുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങളും ഒരു വര്‍ഷത്തെ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും, കലകളും  ചരിത്രവും ഐതീഹ്യങ്ങളും തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട ലളിതവും ഹ്രസ്വവും സമ്പൂര്‍ണവുമാണ് കൃഷ്ണലീല. ഈ ഗ്രന്ഥത്തെ വിശദമായി പരിചയപ്പെടുത്തുന്ന സദസായിരുന്നു കൃഷ്ണലീല സായാഹ്നം. 

അതി മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം മലയാളത്തിലും തമിഴിലും , ഹിന്ദിയിലും പുറത്തിറക്കണമെന്ന് ദേവസ്വം ചെയർമാൻ അഭിപ്രായപ്പെട്ടു. ചിത്രങ്ങൾ അനുഭവമായ വരികളാണെന്ന് പറയുന്നതായി പുസതകത്തെക്കുറിച്ച് ഡോ.സുവർണ്ണ നാലാപ്പാട്ട് പറഞ്ഞു. 

ലക്ഷ്മി മേനോന്‍ (സിഇഒ, ഡയറക്ടര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്), അധ്യക്ഷത വഹിച്ച ചടങ്ങിൽ  വിഷ്ണുകുമാർ (ജനറൽ മാനേജർ ,ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ) സ്വാഗതം പറഞ്ഞു. ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ( ക്ഷേത്രം ഊരാളൻ ), ജി.കെ.പ്രകാശന്‍ (ചെയര്‍മാന്‍ മമ്മിയൂര്‍ ദേവസ്വം ബേര്‍ഡ്), കെ.പി.വിശ്വനാഥൻ (ദേവസ്വം ബോർഡ് മെമ്പർ തുടങ്ങിയവർ ആശംസകൾ നേർന്നു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts