ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ശീതീകരണ സംവിധാനം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം ശനിയാഴ്ച നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.

കെ.പി.എം പ്രോസസിങ്ങ് മിൽ   എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ  എയർ കൂളർ സംവിധാനമാണ് ഉപയോഗിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ് ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമർപ്പണ ചടങ്ങിൽ

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ,  സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ

സ്പോൺസർമാരായ ശേഖരൻ. എം.ഡി, കെ. പി. എം. പ്രോസസ്സിംഗ് മില്ല് പ്രൈവറ്റ് ലിമിറ്റഡ് തിരിപ്പൂർ മുരുകാനന്ത് തമിൾൻ്റ് എഞ്ചിനിയറിംഗ പ്രൈവറ്റ് ലിമിറ്റഡ് ഉടുമൽപേട്ട് രത്തൻ സ്വാമി, മോഹനൻ, നന്ദകുമാർ, മോഹന സുന്ദരം തിരുപ്പൂർ, സന്ദീപ് എന്നിവരും ദേവസ്വം ഇലക്ട്രിക്കൽ  എക്സി.എൻജീനിയർ ജയരാജ്, ഇലക്ടിക്കൽ അസി. എഞ്ചിനീയർ കെ പി  വിനോദ്, എഫ് ജി ഒ ജി രാജേഷ്‌കുമാർ, ദേവസ്വം ചീഫ് എഞ്ചിനീയർ രാജൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ, അസി. എഞ്ചിനീയർ നാരായണനുണ്ണി, ക്ഷേത്രം അക്കൗണ്ട്സ് മാനേജർ പി കെ സുശീല, ഹെൽത്ത്‌ സൂപ്പർവൈസർ എം എൻ രാജീവ്‌, വിരമിച്ച ക്ഷേത്രം ഡി എ മനോജ്‌കുമാർ, ദേവസ്വം സിവിൽ,ഇലക്ട്രിക്കൽ ഉദ്യോഗസ്ഥർ  ഭക്തർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. 

സമർപ്പണ ചടങ്ങിന് ശേഷം പദ്ധതി സ്പോൺസറെയും എഞ്ചിനീയേഴ്സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ഡോ: വി.കെ.വിജയൻ അവർക്ക് ഉപഹാരങ്ങൾ നൽകി

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts